സങ്കടക്കാഴ്ചയായി...ആറാട്ടുപുഴയില്‍ വീടിനു മുന്നിലിരുന്ന വയോധികയെ തെരുവുനായ കടിച്ചുകൊന്നു....

സങ്കടക്കാഴ്ചയായി...ആറാട്ടുപുഴയില്‍ വീടിനു മുന്നിലിരുന്ന വയോധികയെ തെരുവുനായ കടിച്ചുകൊന്നു....ചിറയില്‍ കാര്‍ത്യായനിയാണ് മരിച്ചത്. 81 വയസ്സായിരുന്നു. വീട്ടുമുറ്റത്ത് വച്ചായിരുന്നു ആക്രമണം.
വയോധികയുടെ മുഖം നായ പൂര്‍ണമായും കടിച്ചെടുത്തതായി അയല്‍വാസികള്‍ പറഞ്ഞു. തകഴി സ്വദേശിയായ വീട്ടമ്മ മകന്റെ വീട്ടില്‍ എത്തിയപ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്.
എറണാകുളത്തു ജോലി ചെയ്യുന്ന മകന് പ്രകാശിന്റെ തകഴിയിലെ വീട്ടില്‍ ക്രിസ്മസ് ആഘോഷത്തിനെത്തിയതായിരുന്നു കാര്‍ത്യായനി. തെരുവുനായ മുഖത്തു കടിയ്ക്കുകയും കണ്ണുകള്‍ കടിച്ചു കീറുകയും ചെയ്തു. സംഭവസമയത്ത് കാര്‍ത്യായനി ഒറ്റയ്ക്കായിരുന്നു. മകനും ചെറുമക്കളും പുറത്തു പോയ സമയത്താണ് സംഭവം, ഒരു നായയാണോ ഒന്നിലധികം നായ്ക്കള്‍ ചേര്‍ന്നാണോ കടിച്ചത് എന്നതിലും വ്യക്തതയില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























