തൃക്കേട്ടനാള്‍ രാജരാജ വര്‍മ തിരുവാഭരണത്തോടൊപ്പം രാജ പ്രതിനിധിയായി ശബരിമലയിലേക്ക്...

തൃക്കേട്ടനാള്‍ രാജരാജ വര്‍മ തിരുവാഭരണത്തോടൊപ്പം രാജ പ്രതിനിധിയായി ശബരിമലയിലേക്ക് . പന്തളത്തു നിന്നും ശബരിമലയിലേക്ക് തിരിക്കുന്ന തിരുവാഭരണ ഘോഷയാത്രയില്‍ തൃക്കേട്ടനാള്‍ രാജരാജ വര്‍മ പന്തളം വലിയ തമ്പുരാന്റെ പ്രതിനിധിയാകും. വലിയ തമ്പുരാന് തിരുവോണം നാള് രാമവര്‍മ രാജയുടെ നിര്‍ദേശപ്രകാരം കൊട്ടാരം നിര്‍വാഹക സംഘമാണ് രാജപ്രതിനിധിയെ നിശ്ചയിച്ചത്.
ജനുവരി 12ന് പന്തളത്തു നിന്നും തിരിക്കുന്ന ഘോഷയാത്രയെ നയിക്കുന്നത് രാജപ്രതിനിധിയാണ്. ശബരിമലയില്‍ ആചാരപരമായി നടക്കുന്ന ചടങ്ങുകള്‍ രാജപ്രതിനിയുടെ സാന്നിധ്യത്തിലാകും നടക്കുക.
പന്തളം ഊട്ടുപുര കൊട്ടാരത്തില്‍ പരേതയായ മാലതി തമ്പുരാട്ടിയുടെയും തൃശൂര്‍ പുത്തന്‍ചിറ താന്നിയില്‍ മതിയത്ത് ഇല്ലത്ത് പരേതനായ രാമന് നമ്പൂതിരിയുടെയും മകനാണ് നിയുക്ത രാജപ്രതിനിധി.
"
https://www.facebook.com/Malayalivartha

























