കണ്ണീരടക്കാനാവാതെ..... കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി.

കണ്ണീരടക്കാനാവാതെ..... കടലില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മര്യനാട് സ്വദേശി ജോഷ്വ (19)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്കാണ് കടലില്‍ കുളിക്കുന്നതിനിടെ ജോഷ്വയെ കാണാതായത്.
തിരുവനന്തപുരം അഞ്ചുതെങ്ങ് കോസ്റ്റല്‍ സ്റ്റേഷന് പരിധിയില്‍ ക്രിസ്മസ് ദിനത്തില്‍ കടലില്‍ കുളിക്കുന്നതിനിടെയാണ് ജോഷ്വയെ കാണാതായത്. സമാനമായി സെന്റ് ആന്‍ഡ്രൂസ്, മര്യനാട്ടും സമാന രീതിയില്‍ രണ്ട് പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
പഞ്ചായത്തുനട സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥി നെവിന് (180 ആണ് സെന്റ് ആന്‍ഡ്രൂസില്‍ ഉഴുക്കില്‍പ്പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് നെവിന് കടലില്‍ കുളിക്കാനിറങ്ങിയത്. മുങ്ങിത്താണ നെവിനെ രക്ഷിക്കാനായി സുഹൃത്തുക്കള്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
അഞ്ചുതെങ്ങില്‍ കടയ്ക്കാവൂര്‍ സ്വദേശികളായ നാലംഗ സംഘത്തില്‍പ്പെട്ട ആളെയാണ് കടലില്‍ കാണാതായത്. വൈകുന്നേരം 4.45ഓടെയാണ് സംഭവം നടന്നത്.
"
https://www.facebook.com/Malayalivartha

























