വന്ദേഭാരത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു... ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്... മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി..

എപ്പോഴും സംഭവിക്കുന്ന അപകടമാണ് ട്രെയിൻ പാളം മുറിച്ചു കടക്കുമ്പോൾ . പലപ്പോഴും മുന്നറിയിപ്പുകൾ നൽകിയിട്ടും ആളുകൾ അതൊന്നും വക വയ്ക്കാതെയാണ് പാളങ്ങൾ മുറിച്ചു കടക്കുന്നതും അപകടങ്ങൾ സംഭവിക്കുന്നതും . ഇപ്പോഴിതാ അതിദാരുണമായ അപകടമാണ് സംഭവിച്ചിരിക്കുന്നത് . വന്ദേഭാരത് ട്രെയിൻ തട്ടി സ്ത്രീ മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ ഇന്ന് രാവിലെ 8.40നായിരുന്നു സംഭവം. കൊയിലാണ്ടിയിലൂടെ ട്രെയിൻകടന്നുപോകുന്നതിനിടെ മേൽപ്പാലത്തിനടിയിൽ വച്ചായിരുന്നു അപകടം.
ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഇതിന് മുമ്പും വന്ദേഭാരത് ട്രെയിൻ തട്ടി കോഴിക്കോട്ട് നിരവധിപേർ മരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്ക് പോയ വന്ദേഭാരത് തട്ടി കോഴിക്കോട് ചക്കുംകടവ് സ്വദേശി അബ്ദുൾ ഹമീം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ചക്കുംകടവിൽ റെയിൽവെ പാളം കടക്കുന്നതിനിടെ ആയിരുന്നുഅപകടം.
കോഴിക്കോട് എലത്തൂരിലും ഒരാൾ മരിച്ചിരുന്നു.റെയിൽവേ പാളങ്ങൾ മുറിച്ചുകടക്കുന്നത് അപകടമാണെന്ന മുന്നറിയിപ്പ് നൽകിയിട്ടും പലരും സമയം ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്യുന്നത്. മേൽപ്പാലത്തിലൂടെ നടന്ന് മറുവശത്ത് എത്തുന്നവർ അപൂർവമാണ്. ഈ വർഷം മാത്രം ട്രെയിൻ തട്ടി മരിച്ചത് 500ലധികംപേരാണ്.
https://www.facebook.com/Malayalivartha

























