വരാതിരിക്കില്ല എന്ന ഒറ്റവാക്കിലൂടെ പ്രതീക്ഷയുടെ ഒരു പ്രപഞ്ചത്തെ കൈക്കുടന്നയിലൊതുക്കിയ കാലത്തിന്റെ സർഗ്ഗ പ്രഭാവന് വിട !!

എം ടി വാസുദേവൻ നായർ എന്ന പ്രതിഭ ഇനി ഇല്ല . മലയാള ഭാഷയുടെ 'പെരുന്തച്ചന്' യാത്രചൊല്ലി കേരളം. എം.ടി വാസുദേവൻ നായരുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വെെകിട്ട് മൂന്നരയോടെ വീട്ടിൽ ആരംഭിച്ച അന്ത്യകർമ്മങ്ങൾ 4 മണിക്ക് പൂര്‍ത്തിയായി. അഞ്ച് മണിയോടെ മാവൂർ റോഡിലെ സ്മൃതിപഥത്തിൽ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. കേരള സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുളളവര്‍ എംടിയുടെ വീടായ സിതാരയിലെത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചു.
കാലം കാത്തുവെയ്ക്കുന്ന കയ്യൊപ്പ് മലയാളത്തിന് നൽകിയ എം ടി വാസുദേവൻനായർ എന്ന ബഹുമുഖ പ്രതിഭ . കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്‍, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ എം ടി യുടെ വിശേഷണങ്ങൾ നീളുന്നു .
എന്നാൽ ഇത്തരം വിശേഷണങ്ങൾ ചാർത്തികിട്ടുന്നതിനു മുൻപ് മറ്റൊരു കുട്ടി ഉണ്ടായിരുന്നു , വാസു . അന്ന് എം ടി എന്ന രണ്ടക്ഷരം ഒപ്പം കൂടിയിട്ടില്ല . bsc പാസ്സായി ജോലിയ്ക്കായി ശ്രമിച്ചു കൊണ്ടിരിക്കുന്ന തൊഴിൽ രഹിതൻ . അച്ഛന്റെ വീട്ടിൽ താമസം . രാത്രി അത്താഴത്തിനിരിക്കുമ്പോൾ അച്ഛന്റെ ശാപ വാക്കുകൾ ചാട്ടുളിയായി വാസുവിന്റെ ചെവിയിലെത്തി . വേണ്ടാത്തതൊക്കെ കുത്തിക്കുറിച്ചു പത്തായപ്പുരയുടെ മുകളിൽ കയറി ഇരിക്കുന്ന നശിച്ച ജന്മം , നാടിനും വീടിനും ഉപകാരമില്ലാത്ത സന്തതി .നിനക്കായി ചെലവഴിക്കുന്ന ഓരോ പൈസയും കടലിൽ എറിയുന്നപോലെ വ്യർത്ഥമാണ് .. അന്ന് ഊൺമേശയിൽ നിന്ന് നിറമിഴികളോടെ എഴുനേറ്റു . ഉരുട്ടിയ ചോറുരുളയിൽ കണ്ണീരിന്റെ ഉപ്പ് നിറഞ്ഞു .
പിറ്റേന്നു രാവിലെ സ്വന്തമെന്നു പറയാവുന്ന ആകെയുള്ള ചെറിയ ഇരുമ്പു പെട്ടിയുമായി വീട്ടിൽ നിന്നിറങ്ങി . യാത്രയ്ക്കുള്ള 2 രൂപ കൊടുത്തത് പരിചയക്കാരനായ മാരാർ ആയിരുന്നു .പിന്നീട് അലയാത്ത ഇടമില്ല .ചെയ്യാത്ത ജോലിയില്ല. ഒടുവിൽ മലയാളത്തിന്റെ കഥാകാരനായി വളർന്നു പന്തലിച്ചു ..
ചെറുപ്പത്തിൽ ദാരിദ്രം മാത്രമായിരുന്നു കൂട്ട്. കൊച്ചുവിന് കുട്ടിക്കാലത്തു ഏറ്റവും ആഗ്രഹം സദ്യ ഉണ്ണാൻ ആയിരുന്നു . എന്ന് വസിച്ചാൽ വിഭവ സമുദ്ധമായ സദ്യയൊന്നും ആ കുഞ്ഞിന്റെ മനസ്സിലില്ല . വയറു നിരസിച്ചു ചോറുണ്ണണം .. അത് മതി . അങ്ങനെ ഒരു പിറന്നാളിന് അമ്മയോട് ഉച്ചയ്ക്ക് കഞ്ഞി വേണ്ട ചോറ് വേണം എന്ന് ആവശ്യപ്പെട്ടതായി എം ടി തന്നെ പറഞ്ഞിട്ടുണ്ട്. കുട്ടിയുടെ ആഗ്രഹം നിറവേറ്റാനായി ആ 'അമ്മ 3 രൂപ കൊടുത്ത് നെല് വാങ്ങാൻ ഒരാളെ ഏൽപ്പിച്ചു . നെല്ല് കൊണ്ടുവന്നപ്പോൾ ഉച്ചയ്ക്ക് രണ്ടു മണി. പിന്നെ അത് കുത്തി ചോറായപ്പോഴേയ്ക്കും സന്ധ്യയായി .. വിശപ്പും കെട്ടു..സദ്യയെ കുറിച്ചുള്ള സ്വപ്നം ആ കുട്ടിയുടെ മനസ്സിൽ തന്നെ ബാക്കിയായി .
പത്താം ക്‌ളാസ് കഴിഞ്ഞ് തുടർപഠനം മുടങ്ങിയപ്പോഴാണ് വായനയിലേക്ക് തിരിഞ്ഞത് . ഈ സമയത്താണ് MY UNCLE JOOLI എന്ന വിവർത്തനത്തിനു 4 രൂപ പ്രതിഫലം ലഭിച്ചത് അന്ന് എം ടി യ്ക്ക് വലിയ കാര്യമായി . ആ സമയത്തു 10 രൂപയുടെ മണിയോർഡർ കൗമുദിയിൽ നിന്ന് കിട്ടിയതും എം ടി പങ്കുവെച്ചിട്ടുണ്ട് .
91 വർഷത്തെ ജീവിതത്തിൽ 44 വർഷവും സന്തത സഹചാരിയായി സരസ്വതി ടീച്ചര്‍ .32-ാം വയസില്‍ ആദ്യ വിവാഹം കഴിച്ച എം ടി 11 വർഷത്തിന് ശേഷം വേർപിരിഞ്ഞു . അതിനുശേഷമാണ് സരസ്വതി ടീച്ചര്‍ എം ടി യുടെ ജീവിതത്തിലേയ്ക്ക് വന്നത് .
1954ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി മലയാളത്തില്‍ മാതൃഭൂമി നടത്തിയ മത്സരത്തില്‍ ഒന്നാം സമ്മാനം എം ടിക്കായിരുന്നു. 'വളര്‍ത്തുമൃഗങ്ങള്‍' എന്ന ആ ചെറുകഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നതോടെയാണ് എം ടിയുടെ സാഹിത്യജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. അങ്ങനെ എം ടി വാസുദേവൻ നായർ എന്ന പേര് മലയാളത്തിലെ വായനാസമൂഹത്തിലേക്കെത്തി. അക്കാലത്തുതന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പാതിരാവും പകൽവെളിച്ചവും എന്ന ആദ്യ നോവലിൽ തുടങ്ങി എം ടി യുടെ തൂലികയിൽ നിന്ന് ഉതിർന്നു വീണത് എല്ലാം മാണിക്യങ്ങളായി മാറി .
1958 ൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യ നോവൽ ആയ നാലുകെട്ടിനു 1959ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടി . പിന്നീട് (1969)ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ, കാലം ,(1984) ൽ വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം ,(1960)ൽ എൻ.പി.മുഹമ്മദും ചേർന്ന് എഴുതിയ അറബിപ്പൊന്ന് ,(1962),ൽ അസുരവിത്ത് (1964)ൽ മഞ്ഞ് , (1978) ൽ വിലാപയാത്ര , (2002)ൽ വാരാണസി എന്നീ നോവലുകള്‍.
ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, രക്തം പുരണ്ട മണ്‍ത്തരികള്‍, വെയിലും നിലാവും , വേദനയുടെ പൂക്കൾ, നിന്റെ ഓര്‍മയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, കളിവീട്, ഡാർ എസ് സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, ഷര്‍ലക്, തുടങ്ങി വായനക്കാര്‍ നെഞ്ചോടു ചേര്‍ത്ത നിരവധി കഥകളും എം ടി യുടെ തൂലികയിൽ നിന്ന് പിറന്നു വീണു .മനുഷ്യന്റെ മനോവ്യഥയും സംഘര്‍ഷവും അക്ഷര നക്ഷത്രങ്ങളായി പിറവി എടുത്തു . മരുമക്കത്തായ വ്യവസ്ഥയും നായര്‍ തറവാടുകളും അവിടത്തെ നിസ്സഹായരായ മനുഷ്യരുടെ മനോവ്യാപാരങ്ങളുമെല്ലാം അക്ഷരങ്ങളായി തിളങ്ങി .
2005-ല്‍ രാജ്യം എം.ടിയെ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. സാഹിത്യരംഗത്ത് ഭാരതത്തില്‍ നല്‍കപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995-ല്‍ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് , കേരള സാഹിത്യ അക്കാദമി അവാര്‍ഡ് , വയലാര്‍ അവാര്‍ഡ് , മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചു.
മലയാളസാഹിത്യത്തിന് നല്‍കിയ അമൂല്യസംഭാവനകള്‍ കണക്കിലെടുത്ത് കോഴിക്കോട് സര്‍വകലാശാലയും മഹാത്മ ഗാന്ധി സര്‍വകലാശാലയും ഡി.ലിറ്റ്. നല്‍കി ആദരിച്ചു. എം.ടി. ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ 'നിര്‍മ്മാല്യം' 1973-ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിനുപുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സ്വന്തം കൃതിയായ 'മുറപ്പെണ്ണി'ന് തിരക്കഥയെഴുതി ചലച്ചിത്രലോകത്ത് പ്രവേശിച്ച എം ടി . തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ അന്‍പതിലേറെ ചലച്ചിത്രങ്ങളുടെ പിന്നണിയില്‍ സജീവമായി . നിര്‍മ്മാല്യം(1973), ബന്ധനം(1978), മഞ്ഞ്(1982), വാരിക്കുഴി(1982), കടവ് (1991), ഒരു ചെറുപുഞ്ചിരി(2000) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കള്‍. നാല് ആണ്‍മക്കളില്‍ ഇളയ മകന്‍. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. കുറച്ചുകാലം അധ്യാപകന്‍. തുടര്‍ന്ന് 1956-ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി ദീര്‍ഘകാലത്തെ ഔദ്യോഗിക സേവനത്തിനു തുടക്കം.
സ്‌കൂള്‍ കാലംമുതല്‍ എഴുത്തില്‍ തല്‍പരനായിരുന്നു എം.ടി. ആദ്യകഥ വിക്ടോറിയ പഠനകാലത്ത് പ്രസിദ്ധീകരിച്ച 'രക്തം പുരണ്ട മണ്‍തരികള്‍'. 1953-ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ സംഘടിപ്പിച്ച ലോകചെറുകഥാ മത്സരത്തിന്റെ ഭാഗമായി കേരളത്തില്‍ മാതൃഭൂമി നടത്തിയ കഥാമത്സരത്തില്‍ 'വളര്‍ത്തുമൃഗങ്ങള്‍' എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെ എഴുത്തുകാരന്‍ എന്നനിലയില്‍ ശ്രദ്ധിക്കപ്പെട്ടു. ഇക്കാലത്ത് 'പാതിരാവും പകല്‍വെളിച്ചവും' എന്ന ആദ്യനോവല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഖണ്ഡഃശയായി പുറത്തുവന്നു.
വരാതിരിക്കില്ല എന്ന ഒറ്റവാക്കിലൂടെ പ്രതീക്ഷയുടെ ഒരു പ്രപഞ്ചത്തെ ചിമിഴിലൊതുക്കിയ കാലത്തിന്റെ സർഗ്ഗ പ്രഭാവന് വിട
https://www.facebook.com/Malayalivartha

























