അഭ്യൂഹം പരത്തേണ്ട... ദുബായില്‍ നിന്നും മടങ്ങിവരുന്ന വഴി ബി പി ഉയര്‍ന്ന മമ്മൂട്ടി മുംബൈയിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് കയറി; ആരാധകര്‍ വളഞ്ഞു

ദുബായില്‍ നിന്നും മടങ്ങിവരുന്ന വഴി ബി പി ഉയര്‍ന്ന മമ്മൂട്ടിയെ മുംബൈയിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയത് ഏറെ അഭ്യൂഹങ്ങള്‍ പരത്തി. എന്നാല്‍ അപകടാവസ്ഥ ഒന്നും തന്നെയില്ല. ബംഗളരുവില്‍ മകളുടെ കൂടെയാണ് മമ്മൂട്ടിയിപ്പോള്‍. മമ്മൂട്ടി ആശുപത്രിയിലെ ആരാധകര്‍ക്കൊപ്പം നിന്നെടുത്ത ഫോട്ടോയും ഇപ്പോള്‍ വെളിയിലായി. പ്രിയ താരം എത്തിയപ്പോള്‍ മലയാളികളായ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാര്‍ മമ്മൂട്ടിയെ വളഞ്ഞു. അവരോടൊപ്പം നിന്ന് മമ്മൂട്ടി ഫോട്ടോയ്ക്ക് പോസ് ചെയ്തു.
മലയാളത്തിന്റെ പ്രിയതാരത്തിന് ചെറിയ അസുഖം ബാധിച്ചാല്‍ പോലും ആരാധക ലക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുമെന്ന കാര്യം വസ്തുതയാണ്. എന്നാല്‍, ചെറിയ പ്രശ്‌നങ്ങള്‍ പോലും പെരുപ്പിച്ച് കാണിക്കുന്ന വിധത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ ശൈലി. മലയാളത്തിന്റെ പ്രിയകവി ഒഎന്‍വി കുറുപ്പ് അന്തരിച്ചതിന്റെ ദു:ഖത്തില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് മമ്മൂട്ടിയുടെ ആരോഗ്യനിലയെ ചൊല്ലിയും ഇല്ലാക്കഥകള്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
മമ്മൂട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വിധത്തിലായിരുന്നു വാട്‌സ് ആപ്പ് വഴി തെറ്റായ സന്ദേശങ്ങള്‍ പ്രചരിച്ചത്. ആരാധക ലക്ഷങ്ങളുള്ള താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വസ്തുകളകൊന്നും പരിശോധിക്കാതെ ആയിരുന്നു കുപ്രചരണം നടന്നത്. അദ്ദേഹം ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന വിധത്തില്‍ സന്ദേശങ്ങള്‍ വാട്‌സ് ആപ്പില്‍ വന്നതോടെ പലരും പത്രചാനല്‍ ഓഫീസുകളില്‍ വസ്തുത തിരക്കി ഫോണ്‍ വിളിച്ചു. ചുരുക്കത്തില്‍ ഇത്തരം അന്വേഷണങ്ങള്‍ കൊണ്ട് എല്ലാവരും പൊറുതിമുട്ടുകയും ചെയ്തു.
എന്നാല്‍ സംഭവം വളരെ ചെറുതായിരുന്നു. പത്തേമാരിയുടെ 125 ആം ദിനാഘോഷത്തിന്റെ ഭാഗമായി ദുബായില്‍ ആയിരുന്നു മമ്മൂട്ടി. നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്തില്‍ വച്ച് ചെറുതായി ബി പി ഉയര്‍ന്നു. ഇതോടെ മുംബൈയിലെ ആശുപത്രിയില്‍ എത്തി രക്തസമ്മര്‍ദ്ദ പരിശോധന നടത്തിയ ശേഷം അഡ്മിറ്റാകാന്‍ നില്‍ക്കാതെ താരം നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. വളരെ സാധാരണ നിലയിലുള്ള ഈ ചെറിയ സംഭവമാണ് സോഷ്യല്‍ മീഡിയയിലെ ഗോസിപ്പുകാര്‍ ഊതിപ്പെരുപ്പിച്ച് വലുതാക്കിയത്.
താരത്തിന്റെ ആരോഗ്യകാര്യങ്ങളെ കുറിച്ച് തിരക്കിയെന്നത് സ്വാഭാവികമായി കാണാമെങ്കിലും സത്യാവസ്ഥ അറിഞ്ഞിട്ടും ഇത്തരം അഭ്യൂഹം പ്രചരിപ്പിക്കാന്‍ ചില കോണുകളല്‍ നിന്നും ശ്രമമുണ്ടായതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. അതേസമയം അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതില്‍ മമ്മൂട്ടി അസ്വസ്തനാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























