Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

പാലിയം തറവാട്ടു വീട്ടിൽ അന്ത്യകർമങ്ങൾ! ഭാവഗായകൻ പി.ജയചന്ദ്രന് ഇന്ന് നാട് യാത്രാമൊഴി നൽകും...

11 JANUARY 2025 09:13 AM IST
മലയാളി വാര്‍ത്ത

ഭാവഗായകൻ പി.ജയചന്ദ്രന് ഇന്ന് നാട് യാത്രാമൊഴി നൽകും. മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ സഹോദരിയുടെ മണ്ണത്ത് ഹൗസിലേക്കാണ് ആദ്യം എത്തിച്ചത്. ഒരു മകളും മകനുമാണ് പി ജയചന്ദ്രനുള്ളത്. അച്ഛന്റെ സംഗീതത്തെ ഏറെ ഇഷ്ടപ്പെട്ടവരായിരുന്നു മകള്‍ ലക്ഷ്മിയും മകന്‍ ദിനനാഥനും. വിവാഹം കഴിക്കുന്നതിനു മുന്നേ തന്നെ സംഗീത രംഗത്ത് നിറസാന്നിധ്യമായ പി ജയചന്ദ്രന് കുടുംബം നല്‍കിയ പിന്തുണ ചെറുതായിരുന്നില്ല. സംഗീതത്തെ ഏറെ സ്‌നേഹിക്കുന്ന ഭാര്യയേയും മക്കളേയും കൂടി കിട്ടിയതോടെ അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും സന്തോഷ പ്രദമാവുകയായിരുന്നു. അച്ഛന്റെ പാട്ടുകളെല്ലാം ഇഷ്ടമായിരുന്നു രണ്ടു മക്കള്‍ക്കും. അച്ഛന്റെ റൊമാന്റിക് ഗാനങ്ങളായിരുന്നു ലക്ഷ്മിയ്ക്ക് ഇഷ്ടം. പ്രായമായപ്പോഴാണ് അച്ഛന്റെ ശബ്ദം കൂടുതല്‍ മനോഹരമായതെന്നും ലക്ഷ്മി പറയാറുണ്ടായിരുന്നു. ഇപ്പോഴിതാ അച്ഛന്റെ മൃതദേഹം പൂങ്കുന്നത്തെ വീട്ടിലെത്തിച്ചപ്പോൾ അവസാനമായി അച്ഛൻ കാണാനെത്തിയ ഉറ്റവരുടെ വേദനകൾ തന്നെയായിരുന്നു കണ്ടു നിന്നവരുടെയൊക്കെ നെഞ്ച് നീറ്റിയത്.

അതേസമയം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് പറവൂർ ചേന്ദമംഗലത്തെ പാലിയം തറവാട്ടു വീട്ടിലാണ് അന്ത്യകർമങ്ങൾ. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ഇന്ന് രാവിലെ എട്ടു മണിയോടെ പൂങ്കുന്നത്തെ വീട്ടിൽ നിന്ന് ഭൗതിക ശരീരം ഇരിങ്ങാലക്കുടയിലേയ്ക്ക് കൊണ്ടു പോകും. പി.ജയചന്ദ്രൻ പഠിച്ച ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 8.30 ന് പൊതുദർശനത്തിന് വയ്ക്കും. ഒൻപതു മണിയോടെ പറവൂരിലേയ്ക്ക് പോകും.

അതേസമയം ഭാവഗായകനെ അവസാനമായി ഒരുനോക്കുകാണാൻ മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ എത്തിയിരുന്നു. ഗായകൻ പി ജയചന്ദ്രന് തൃശൂർ പൂങ്കുന്നത്തെ വീട്ടിലെത്തിയാണ് മമ്മൂട്ടി അന്ത്യാഞ്ജലി അർപ്പിച്ചത്. സംവിധായകൻ ലാൽ ജോസ്, നടൻ രമേഷ് പിഷാരടി എന്നിവരും അന്ത്യാപചാരമർപ്പിച്ചു. പി ജയചന്ദ്രന്റെ മൃതദേഹം കഴിഞ്ഞ ദിവസം രാവിലെ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ സഹോദരിയുടെ മണ്ണത്ത് ഹൌസിലേക്കാണ് ആദ്യം എത്തിച്ചത്. തുടർന്ന് സംഗീത നാടക അക്കാദമിയിൽ പൊതുദർശനം. തുടർന്ന് ഉച്ചയോടെ വീട്ടിലേക്ക് തിരികെ എത്തിച്ചു. ജീവിത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ ഇഷ്ടഗായകനെ അവസാനമായി ഒരു നോക്കുകാണാനായി എത്തി. പൂങ്കുന്നത്തെ വീട്ടിലും പൊതു ദർശനത്തിന് അവസരമുണ്ട്. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം വീട്ടിലാണ്. ശനിയാഴ്ച രാവിലെ അങ്ങോട്ട് കൊണ്ടുപോകും. രാവിലെ 9 മണി മുതൽ 12 മണിവരെ പാലിയത്ത് പൊതുദർശനം ഉണ്ടാകും. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രി 7.45 നായിരുന്നു മരണം. വ്യാഴാഴ്ച വൈകീട്ട് സീതാറാം മില്ലിനു സമീപത്തെ ഗുൽമോഹർ അപാർട്മെന്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അർബുദരോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.

എറണാകുളം രവിപുരത്ത് ഭദ്രാലയത്തിൽ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമനായി 1944 മാർച്ച് മൂന്നിനിനായിരുന്നു പി ജയചന്ദ്രക്കുട്ടൻ എന്ന ജയചന്ദ്രന്റെ ജനനം. 1965-ൽ കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്...’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള വരവ്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ കളിത്തോഴനിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...’ എന്ന പാട്ടാണ് ചലച്ചിത്ര പിന്നണിഗാന രംഗത്ത് ശ്രദ്ധ നേടാൻ ഇടയാക്കിയത്. പതനായിരത്തിലധികം പാട്ടുകൾ പാടി. മലയാളത്തിന്റെ ഭാവഗായകനായി മനസുകളിൽ ഇടം നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (3 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (3 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (3 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (4 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (5 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (6 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (6 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (7 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (7 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (7 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (7 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (7 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (7 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (8 hours ago)

Malayali Vartha Recommends