രണ്ട് മക്കളുടെ അമ്മയായ 44കാരിയെ കാണാനില്ലെന്ന് ഭർത്താവ് പരാതി നൽകിയതിന് പിന്നലെ പുറത്തായത് കൊലപാതകവും, ആത്മഹത്യയും:- കാണാതായ യുവതി തമ്പാനൂരിലെ ലോഡ്ജിൽ കഴുത്ത് മുറിഞ്ഞ് കൊല്ലപ്പെട്ട നിലയിൽ: ആൺ സുഹൃത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി...

തിരുവനന്തപുരം തമ്പാനൂരിൽ യുവതിയും യുവാവും മരിച്ച നിലയിൽ. തമ്പാനൂരിലെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സി.കുമാർ, ആശ എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവനന്തപുരം പേയാട് സ്വദേശികളാണ്. യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് സംശയമെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. ലോഡ്ഡ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ടൂറിസ്റ്റ് ഹോമിലാണ് സംഭവം. സ്വകാര്യ ടിവി ചാനളിലെ പ്രോഗ്രാം വിഭാഗത്തില്‍ ലൈറ്റിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് സി കുമാര്‍. പ്രോഗ്രാം സമയത്ത് വന്ന് ജോലി ചെയ്തു പോകുന്ന സ്വഭാവക്കാരനാണ് മരിച്ച സി കുമാര്‍ എന്ന് സഹ ജീവനക്കാർ പറയുന്നു. ആരുമായും അടുപ്പം പുലർത്തിയിരുന്നില്ല. പെണ്‍സുഹൃത്തിനെ കഴുത്തുറത്തു കൊന്ന ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം.
ആശയെ കഴുത്തുമുറിഞ്ഞ നിലയിലും കുമാറിനെ ഞരമ്പ് മുറിച്ച നിലയിലുമാണു കണ്ടെത്തിയത്. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. രണ്ടു ദിവസം മുന്‍പാണു ലോഡ്ജില്‍ കുമാര്‍ മുറിയെടുത്തതെന്നാണു ലോഡ്ജിലെ ജീവനക്കാര്‍ പറയുന്നത്. ഇന്നലെ രാവിലെയോടെയാണ് ആശ ഇവിടെ എത്തിയത്.
ഇരുവരെയും പുറത്തുകാണാതായതോടെ ഇന്ന് രാവിലെ ജീവനക്കാര്‍ക്ക് സംശയമായി. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലീസ് എത്തി ആ മുറി ചവിട്ടി തുറന്നപ്പോള്‍ കണ്ടത് തളം കെട്ടിക്കിടക്കുന്ന ചോരയാണ്. ഇതിനൊപ്പം കഴുത്തു മുറിച്ച നിലയില്‍ മരിച്ച ആശയെ കണ്ടെത്തി. കെട്ടി തൂങ്ങിയ സി കുമാറിനെയും.
കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു ആശയുടെ മൃതദേഹം. യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാനും ശ്രമിച്ചെന്നാണ് സൂചന. അതിന് ശേഷം തുങ്ങുകയും ചെയ്തുവെന്നാണ് നിഗമനം. ആശയ്ക്ക് രണ്ടു മക്കളുണ്ട്. ആശയെ കാണാനില്ലെന്ന് ഭര്‍ത്താവ് വിളപ്പില്‍ശാല പോലീസിന് പരാതി കൊടുത്തിരുന്നു. ഇവര്‍ തമ്മില്‍ ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നാണ് സൂചന.
വിളപ്പില്‍ അരുവിപ്പുറം സ്വദേശിനിയാണ് 44 വയസ്സുള്ള ആശ. ശനിയാഴ്ച രാവിലെ അഞ്ചര മണിക്കാണ് ഇവരെ വീട്ടില്‍ നിന്നും കാണാതായത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് ഇവരെ കാണാനില്ലെന്ന പരാതി ഭര്‍ത്താവ് സുനില്‍കുമാര്‍ വിളപ്പില്‍ പോലീസിന് നല്‍കിയത്. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരണ വാര്‍ത്ത എത്തിയത്. ഫോണിലും മറ്റും കിട്ടാത്തതിനെ തുടര്‍ന്നാണ് ആശയെ കാണാനില്ലെന്ന പരാതി ഭര്‍ത്താവ് നല്‍കിയത്.
ലോഡ്ജിലെത്തിയ ആശയും കുമാറും തമ്മില്‍ വഴക്കുണ്ടകാനും അതിന് ശേഷം കൊല നടക്കാനുമാണ് സാധ്യതയെന്നാണ് നിഗമനം. ആശയെ വിളിച്ചു വരുത്താനാണ് ഒരു ദിവസം മുമ്പ് ലോഡ്ജില്‍ കുമാര്‍ മുറിയെടുത്തതെന്നാണ് സൂചന. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ മാത്രമേ മരണം സംഭവിച്ച സമയം അടക്കം വെളിച്ചത്തു വരൂ. ആശ വന്ന ശേഷം മുറി പിന്നീട് കുമാര്‍ തുറന്നിട്ടില്ലെന്നാണ് സൂചന. ആശ കഴുത്തറുത്ത് മരിച്ചിട്ടും നിലവിളിയോ ഒന്നും പുറത്തുള്ള ആരും കേട്ടതുമില്ല. ഇതും ദുരൂഹമായി തുടരുന്നു. ഫോറന്‍സിക് വിദഗ്ധരും സ്ഥലം പരിശോധിക്കുന്നുണ്ട്. കുമാര്‍ വിവാഹ മോചിതനാണ്. രണ്ടു പേരുടേയും ബന്ധുക്കള്‍ എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha