സുധീഷിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും എത്തിയില്ല

ജമ്മുകാശ്മീരിലെ സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മലയാളി സൈനികനും കൊല്ലം സ്വദേശിയുമായ സുധീഷിന്റ മൃതദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും എത്തിയില്ല. അതാത് സംസ്ഥാനങ്ങളുടെ റെസിഡന്റ് കമ്മിഷണര്‍മാരാണ് മൃതദേഹം ഏറ്റുവാങ്ങേണ്ടിയിരുന്നത്. മറ്റു സംസ്ഥാനങ്ങളിലെ റെസിഡന്റ് കമ്മിഷണര്‍മാര്‍ കൃത്യമായി വിമാനത്താവളത്തില്‍ എത്തിയിരുന്നു.
സിയാച്ചിനില്‍ സോനം സൈനിക പോസ്റ്റില്‍ ഫെബ്രുവരി മൂന്നിനുണ്ടായ ഹിമപാതത്തിലാണ് സുധീഷ് മരിച്ചത്. എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ രാവിലെയാണ് മൃതദേഹങ്ങള്‍ ലേയില്‍ നിന്ന് ഡല്‍ഹിയിലെ ആര്‍മി ആസ്ഥാനത്ത് എത്തിച്ചത്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ച ശേഷം സൈനിക പരേഡ് നടക്കും. എത്തും. ഉച്ചയ്ക്ക് ശേഷം പ്രത്യേക വിമാനത്തില്‍ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സൈനിക ഉദ്യോഗസ്ഥരും സുധീഷിന്റെ അടുത്ത ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി പാങ്ങോട് സൈനിക കേന്ദ്രത്തില്‍ സൂക്ഷിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























