ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമര്‍ശ കേസില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം. കോട്ടയം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്വേഷ പരാമര്‍ശത്തില്‍ ഈരാറ്റുപേട്ട പൊലീസാണ് ജോര്‍ജിനെതിരെ കേസെടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ചാനല്‍ ചര്‍ച്ചയില്‍ ജോര്‍ജ് മുസ്‌ളീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.
ഇന്ത്യയിലെ മുസ്‌ളീങ്ങള്‍ മതവര്‍ഗീയവാദികളാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും കൊന്നു. മുസ്‌ളീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം എന്നിങ്ങനെയായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. ഈരാറ്റുപേട്ടയില്‍ മുസ്‌ളീം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പി സി ജോര്‍ജിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
പി സി ജോര്‍ജ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞതാണ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മകന്‍ ഷോണ്‍ ജോര്‍ജ് ആരോപിച്ചിരുന്നു. മാപ്പ് അംഗീകരിക്കാതെ അതിനെ ഏതുവിധേനയും സജീവവിഷയമാക്കാന്‍ ആഗ്രഹിക്കുന്നവരുണ്ട്. നല്ലവരായ, രാജ്യത്തെ സ്നേഹിക്കുന്ന ഇസ്‌ളാം സഹോദരങ്ങളെ അതിന് എതിരാക്കുക എന്ന വലിയ അജണ്ട ഇത്തരക്കാര്‍ക്ക് പിന്നിലുണ്ട്. യഥാര്‍ത്ഥത്തില്‍ അവരാണ് നാട്ടില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രവര്‍ത്തനം ചെയ്യുന്നതെന്നും ഷോണ്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha