പൊങ്കാലയര്‍പ്പിച്ച് കാളിദാസിന്റെ ഭാര്യ താരിണി;ഇവിടെ വന്നതിലും പൊങ്കാല ഇടാന്‍ കഴിഞ്ഞതിലും വളരെ സന്തോഷം ഉണ്ടെന്നും താരിണി

പൊങ്കാലയര്‍പ്പിച്ച് കാളിദാസിന്റെ ഭാര്യ താരിണി. ഇവിടെ വന്നതിലും പൊങ്കാല ഇടാന്‍ കഴിഞ്ഞതിലും വളരെ സന്തോഷം ഉണ്ടെന്നും താരിണി പറയുന്നു. ചക്കി മുന്‍പ് ആറ്റുകാല്‍ പൊങ്കാലയെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും ഇതിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്നും താരിണി പറഞ്ഞു.
'ഒരുപാട് വര്‍ഷമായി പൊങ്കാലയെ കുറിച്ച് കേട്ടിട്ടുണ്ട്. ഇവിടെ എത്തിയപ്പോള്‍ സന്തോഷമായി. ഇനി എല്ലാവര്‍ഷവും വരണമെന്നുണ്ട്. കാളിദാസിന് ഷൂട്ടിംഗ് ഉണ്ട്, ചെന്നൈയിലാണ് അതാണ് വരാത്തത്. പൊങ്കാല ആദ്യമായി ഇടുന്നത് കൊണ്ട് അമ്മ നല്ലപോലെ സഹായിച്ചു. ഇന്നലെ ക്ഷേത്രത്തില്‍ പോയി. അടുത്ത തവണയും വരും',- താരിണി വ്യക്തമാക്കി. ഒരു പ്രാവശ്യം പൊങ്കാലയിട്ടാല്‍ വീണ്ടും വരാന്‍ തോന്നുമെന്ന് ജയറാമിന്റെ ഭാര്യയും നടിയുമായ പാര്‍വതി പറഞ്ഞു.
https://www.facebook.com/Malayalivartha