പ്രമുഖ ഗായിക എസ് ജാനകിയുടെ ഏക മകൻ മുരളി കൃഷ്‌ണ അന്തരിച്ചു....

പ്രമുഖ ഗായിക എസ് ജാനകിയുടെ ഏക മകൻ മുരളി കൃഷ്‌ണ അന്തരിച്ചു. ഗായിക കെ എസ് ചിത്രയാണ് ദുഃഖവാർത്ത ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
മുരളിയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് ചിത്ര കുറിച്ചു. സ്‌നേഹനിധിയായ സഹോദരനെയാണ് നഷ്‌ടപ്പെട്ടതെന്നും ഈ വേദനയും ദുഃഖവും മറികടക്കാൻ ദൈവം ജാനകി അമ്മയ്‌ക്ക് ശക്തി നൽകട്ടെയെന്നും ചിത്ര കുറിപ്പിൽ പറയുന്നുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ നിരവധിപേർ അനുശോചനം രേഖപ്പെടുത്തി.
" f
https://www.facebook.com/Malayalivartha

























