കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ

കളമശ്ശേരിയിലെ ജുവലറിയിൽ യുവാക്കൾ ജീവനക്കാരിക്കുനേരെ പെപ്പർസ്‌പ്രേ പ്രയോഗിച്ച് മോഷണം നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. കവർച്ച നടത്തിയ മലപ്പുറം സ്വദേശികളായ തോമസ്, മാത്യു എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ സഹോദരങ്ങളാണ്.
സ്വർണമെന്ന് കരുതി മോഡലിനായി വച്ച 8000 രൂപ വിലയുള്ള മാലകളാണ് പ്രതികൾ കവർന്നത്. തോമസാണ് ജുവലറിക്കുള്ളിൽ കയറി മോഷണം നടത്തിയത്. കൃത്യം നടത്തിയതിനുശേഷം ഇരുവരും പാലക്കാട്ടേക്ക് ബൈക്കിൽ കടന്നുകളഞ്ഞു. തോമസും മാത്യുവും സ്ഥിരമായി ഇടപ്പള്ളി, കളമശ്ശേരി ഭാഗങ്ങളിൽ മോഷണം നടത്താറുണ്ടെന്നുമാണ് വിവരം. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കളമശ്ശേരി പൊലീസ്.
"
https://www.facebook.com/Malayalivartha

























