Widgets Magazine
22
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വ്യോമയാന ലോകത്ത് വലിയ ഞെട്ടൽ..ഇന്ത്യയുടെ കരുത്തന് എന്ത് സംഭവിച്ചു..ദുരന്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറിക്ക് ഇന്ത്യൻ വ്യോമസേന..സത്യങ്ങൾ പുറത്തു വരണം..


ഗാസ മുനമ്പിൽ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കം.. ഏഴ് കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന തുരംഗമാണ് ഐഡിഎഫ് കണ്ടെത്തിയത്. 25 മീറ്റർ ആഴവും 80 മുറികളും തുരങ്കത്തിനകത്ത്..തുരങ്കത്തിന്റെ വീഡിയോയും ഐഡിഎഫ് പങ്കുവച്ചു..


പ്രണയത്തെ പരിക്കേൽപ്പിക്കാനാകില്ല..വിവാഹത്തിന് നിമിഷങ്ങൾക്ക് മുൻപ് വധുവിന് അപകടം..ആശുപത്രിയിലെത്തി താലികെട്ടി വരൻ..ആരോഗ്യനിലയിൽ വലിയ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ..


തമിഴകം വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ സേലത്തെ പൊതുയോ​ഗത്തിന് അനുമതിയില്ല..ടിവികെ നൽകിയ അപേക്ഷ ജില്ലാ പൊലീസ് മേധാവി നിരസിച്ചു..

അഫാനും കൊല്ലപ്പെട്ട ഫര്‍സാനയും തമ്മിലുള്ള ബന്ധം..ഇളയ മകനായ അഹ്‌സാനാണ് ഫര്‍സാനയുടെ ചിത്രം അയച്ച് തന്നത്.. പിതാവ് റഹീമിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ..

14 MARCH 2025 04:52 PM IST
മലയാളി വാര്‍ത്ത

അഫാന്റെ പിതാവ് റഹീമിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തു വരികയാണ് . വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനും കൊല്ലപ്പെട്ട ഫര്‍സാനയും തമ്മിലുള്ള ബന്ധം തനിക്കും അറിയാമായിരുന്നതായി അഫാന്റെ പിതാവ് റഹീം. ഒരു ബന്ധു വഴിയാണ് ഇവരുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞതെങ്കിലും പിന്നീട് ഇതേക്കുറിച്ച് നേരിട്ടു ചോദിക്കുകയായിരുന്നു എന്നുമാണ് റഹിം ഇപ്പോള്‍ വെളിപ്പെടുത്തുന്നത്.ബന്ധു വഴി ഫര്‍സാനയെ കുറിച്ച് അറിഞ്ഞപ്പോള്‍ ഭാര്യയോട് ചോദിച്ചു. അപ്പോള്‍ ഒപ്പം പഠിച്ച പെണ്‍കുട്ടിയാണെന്ന് പറഞ്ഞു. പിന്നീട് അഫാനോട് നേരിട്ട് ചോദിച്ചു.

ഉമ്മ വെറുതേ പറയുന്നതാണെന്നായിരുന്നു മറുപടി. 'സംഭവം ഉള്ളതാണെന്ന് എനിക്ക് അറിയാം. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ മനസില്‍ വയ്ക്ക്. ഒരു 27 വയസാകട്ടെ, ജോലിയൊക്കെ ആയ ശേഷം നമുക്ക് നോക്കാം. എനിക്ക് പ്രശ്‌നമൊന്നുമില്ല' എന്നാണ് താന്‍ മകനോട് പറഞ്ഞതെന്ന് റഹീം പറഞ്ഞു.ഫര്‍സാനയുടെ ഫൊട്ടോ താന്‍ അഫാനോട് ചോദിച്ചിരുന്നുവെന്നും എന്നാല്‍ തരാന്‍ അഫാന്‍ കൂട്ടാക്കിയില്ലെന്നും റഹീം വെളിപ്പെടുത്തി. ഇളയ മകനായ അഹ്‌സാനാണ് ഫര്‍സാനയുടെ ചിത്രം അയച്ച് തന്നത്. അങ്ങനെ ഫര്‍സാനയെ കണ്ടിട്ടുണ്ടെന്നും റഹീം പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ പോയി കാണണമെന്നുണ്ട്. അവരോട് മാപ്പിരന്ന് രമ്യതയിലെത്തണമെന്നുണ്ട്. തന്റെ മകന്‍ കാരണമാണ് അവര്‍ക്ക് സ്വന്തം മകളെ നഷ്ടമായത്.

 

വീട്ടുകാരുടെ പ്രതികരണം ഭയന്നാണ് അവിടേക്ക് പോകാത്തതെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു.കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാമെന്നും അതില്‍ വിഷമിക്കേണ്ടെന്നും താന്‍ മകന്‍ അഫാനോട് പറഞ്ഞിരുന്നുവെന്നും റഹീം പറയുന്നു. മുതല്‍ കിടക്കുകയല്ലേ, അത് വില്‍ക്കാമെന്നും അങ്ങനെ ബാധ്യത തീര്‍ക്കാമെന്നും പറഞ്ഞതാണ്. അതനുസരിച്ച് വീടും സ്ഥലവും കാണാന്‍ ബ്രോക്കര്‍മാരെ കൊണ്ടുവന്ന് നോക്കിയതാണെന്നും റഹീം പറഞ്ഞു.നാട്ടില്‍ പതിനഞ്ച് ലക്ഷം രൂപയ്ക്കകത്തും ഗള്‍ഫില്‍ 10 ലക്ഷം രൂപയോളവുമാണ് തനിക്കും കുടുംബത്തിനുമായി ഉണ്ടായിരുന്ന കടബാധ്യത.

 

അതല്ലാതെ അഫാന്‍ പറയുന്നല 65 ലക്ഷത്തിന്റെ കാര്യം അറിവില്ലെന്ന് റഹീം വെളിപ്പെടുത്തുന്നു. ചിട്ടി ചേര്‍ന്നയിനത്തില്‍ തന്റെ സഹോദരനായ ലത്തീഫീന് 75,000 രൂപ നല്‍കാനുണ്ടായിരുന്നു. ഉമ്മായുമായി സാമ്പത്തിക ഇടപാടുകളൊന്നും നടത്തിയിട്ടുമില്ല. മക്കളെന്തെങ്കിലും കൊടുക്കുന്നത് കൊണ്ടാണ് ഉമ്മ കഴിഞ്ഞിരുന്നതെന്നും അദ്ദേഹം പറഞ്ഞു.ബന്ധുക്കളില്‍ നിന്ന് ഭാര്യയും മകനും പലിശയ്ക്ക് പണം വാങ്ങിയിരുന്നുവെന്നും റഹീം സ്ഥിരീകരിക്കുന്നു. അഫാന്റെ കുഞ്ഞുമ്മയുടെ പക്കല്‍ നിന്നും അഞ്ച് ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. പലിശമാത്രമായി അഞ്ചര ലക്ഷം രൂപ തിരിച്ച് നല്‍കിയെന്നാണ് തന്റെ അറിവെന്നും അദ്ദേഹംപറഞ്ഞു.

ബാധ്യതയില്‍ ഏറ്റവും അധികം ബുദ്ധിമുട്ടിച്ചത് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയാണെന്നും അടയ്ക്കാന്‍ കാലാവധി ഉണ്ടായിരുന്നിട്ടും അസിസ്റ്റന്റ് മാനേജര്‍ നിരന്തരം ജപ്തി ഭീഷണി മുഴക്കിയിരുന്നുവെന്നും റഹീം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം സമ്മാനം 12 കോടി രൂപ...  (7 minutes ago)

10 കോടി രൂപയുടെ കേന്ദ്ര സർക്കാർ ആനുകൂല്യം  (24 minutes ago)

നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന  (28 minutes ago)

ശുഭ്മൻ ഗില്ലിനു പകരം വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും...  (38 minutes ago)

കുടുംബത്തോടൊപ്പം എന്ന് മുഖ്യമന്ത്രി  (1 hour ago)

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും  (1 hour ago)

അപകടശേഷം കാർ നിർത്താതെ... ഒടുവിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി  (1 hour ago)

ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (1 hour ago)

തിരക്ക് കുറയുന്നതിന് അനുസരിച്ച് സ്പോട്ട് ബുക്കിംഗിന് ഇളവ്  (1 hour ago)

തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ചക്രവാതചുഴി... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി, ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി  (11 hours ago)

വൈക്കം സത്യാഗ്രഹം സമാപിച്ചതിന്റെ നൂറാം വാര്‍ഷികാഘോഷം കെപിസിസിയുടെ നേതൃത്വത്തില്‍ നവംബര്‍ 23ന് വൈക്കത്ത്  (11 hours ago)

തിരുവനന്തപുരം കോര്‍‍പ്പറേഷന്‍‍ പരിധിയിലുള്ള കെ.എസ്.ഇ.ബി. ഓഫീസുകള്‍‍‍‍‍ക്ക് അവധി  (12 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിൽ  (13 hours ago)

ശത്രുക്കളുടെ അടിവേര് പിഴുതെറിയാൻ മിടുക്കൻ;  (13 hours ago)

Malayali Vartha Recommends