യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവയായി ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ നാളെ വാഴിക്കും....

യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവയായി ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ നാളെ വാഴിക്കും. ഇന്ത്യന്‍ സമയം രാത്രി 8.30 ന് ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ സെന്റ് മേരീസ് പാത്രിയര്‍ക്കാ കത്തീഡ്രലിലാണ് ചടങ്ങ് നടക്കുക.
കുര്‍ബാന മധ്യേയുള്ള ചടങ്ങുകള്‍ക്ക് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ കാര്‍മികത്വം വഹിക്കുന്നതാണ്. യാക്കോബായ സഭയുടേതടക്കം സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മറ്റു മെത്രാപ്പൊലീത്തമാര്‍ സഹകാര്‍മികരാകും.
യാക്കോബായ സഭാംഗങ്ങളുടെ പ്രതിനിധിസംഘവും മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും ഇവിടെയെത്തിയിട്ടുണ്ട്.മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ ഇന്നെത്തും.
മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിസംഘവും ബെയ്റൂട്ടിലെത്തും. കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിസംഘവും ചടങ്ങുകളില്‍ പങ്കെടുക്കുന്നതാണ്. സഭാ ഭാരവാഹികളും വിശ്വാസികളും ഉള്‍പ്പെടെ കേരളത്തില്‍ നിന്നു നാനൂറോളം പേര്‍ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷ .
"
https://www.facebook.com/Malayalivartha