Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

ഷൈൻ ടോം ചാക്കോയെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ..ഗൂഢാലോചനക്കുറ്റം ചുമത്താതതതിനാൽ വലിയ ശിക്ഷ കിട്ടുമെന്ന് കരുതാനാകില്ല...പിന്നെങ്ങനെ പിണറായി ഷൈൻ ടോം ചാക്കോയെ തൊടും?

20 APRIL 2025 01:36 PM IST
മലയാളി വാര്‍ത്ത

More Stories...

പി വി അന്‍വറിന്റെ വീട്ടില്‍ വളഞ്ഞ് E D റെയ്ഡ് മലപ്പുത്തെ വീട്ടിൽ കേന്ദ്ര സേന പരിശോധന 7മണി മുതൽ

കണ്ണീർക്കാഴ്ചയായി..... വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്.... ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ തുടക്കമാകും

പത്മകുമാറിന്‍റെ മൊഴി കുരുക്കാകും ? മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കാം എന്ന് സൂചന

ഇടുക്കിയിൽ നാലു വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ ... ജീവനൊടുക്കുമെന്ന് ഭർത്താവ് ഷാലറ്റിനെ രഞ്ജിനി വിളിച്ചറിയിച്ചിരുന്നതായി സൂചന

ഷൈൻ ടോം ചാക്കോയെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ. ഗുരുതര ശിക്ഷ കിട്ടാൻ സാധ്യതയില്ലാത്ത മയക്കുമരുന്ന് ഉപയേഗിച്ചു എന്ന നിസാര കുറ്റം ചുമത്തിയാണ് ഷൈനിനെ പോലീസ് രക്ഷിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ചതിന് ചുമത്തുന്നതാണ് എന്‍ഡിപിഎസിലെ വകുപ്പ് 27 ബി. ആറുമാസം തടവോ 25,000 രൂപ പിഴയോ അതല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ഈ വകുപ്പ് പ്രകാരമുള്ള ശിക്ഷ. കൊക്കെയ്ന്‍ പോലുള്ള മാരക മയക്കുമരുന്ന് ഉപയോഗിച്ചാല്‍ ചുമത്തുന്നത് വകുപ്പ് 27 എ ആണ്.ഷൈനിന്റെ രക്തസാംപിളും നഖത്തിന്റെയും മുടിയുടെയും സാമ്പിളുകളും പരിശോധനയ്ക്ക് എടുത്തിട്ടുള്ളതിനാല്‍ ഇതിന്റ പരിശോധനാഫലം എന്താണെന്നത് കേസില്‍ നിര്‍ണായകമാണ്.

 

രക്തത്തില്‍ ലഹരിയുടെ ഘടകങ്ങള്‍ 24 മണിക്കൂറില്‍ കൂടുതല്‍ കാണില്ല. എന്നാല്‍ നഖത്തിലും മുടിയിലുമൊക്കെ മയക്കുമരുന്നിന്റെ സാന്നിധ്യം ഏറെനാള്‍ നില്‍ക്കും.ഗൂഢാലോചനക്കുറ്റമാണ് എന്‍ഡിപിഎസ് ആക്ടിലെ വകുപ്പ് 29. ബന്ധപ്പെട്ട കുറ്റം എന്താണോ അതിനുള്ള ശിക്ഷയാണ് ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്കും ബാധകമാകുക. ഇവിടെ ഷൈനിനെതിരേയുള്ള കുറ്റം മയക്കുമരുന്ന് ഉപയോഗിച്ചു എന്നത് മാത്രമാണ്.  ഗൂഢാലോചനക്കുറ്റം ചുമത്താതതതിനാൽ  വലിയ ശിക്ഷ കിട്ടുമെന്ന്  കരുതാനാകില്ല.തെളിവ് നശിപ്പിച്ചതിന് ബിഎന്‍എസ് 238 പ്രകാരമുള്ള ശിക്ഷയും ഏത് കുറ്റവുമായി ബന്ധപ്പെട്ടാണോ അതിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഇവിടെ കുറ്റം മയക്കുമരുന്ന് ഉപയോഗിച്ചു എന്നതായതിനാല്‍ തെളിവ് നശിപ്പിച്ചു എന്ന കുറ്റവും വലിയ ശിക്ഷയിലേക്ക് വഴിതുറക്കുന്നില്ല.

 

അതായത് സഖാവായ ഷൈനിനെ ഉള്ളം കൈയിൽ സംരക്ഷിക്കാൻ പോലീസ് ശ്രമിച്ചെന്ന് ചുരുക്കം. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോം ചാക്കോ ഉൾപ്പടെ രണ്ട് നടൻമാർക്കെതിരെ പ്രതി തസ്ലീമ സുൽത്താന മൊഴി നൽകിയിട്ടും  എക്സൈസ് അനങ്ങിയില്ല. പ്രതികൾ അറസ്റ്റിലായി 19 ദിവസമായിട്ടും നടന്മാരെ ചോദ്യം ചെയ്യുകയോ ഇവർക്ക് നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ല. റിമാന്‍റിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം മാത്രം നടന്മാർക്ക് നോട്ടീസ് നൽകിയാൽ മതിയെന്ന നിലപാടിലാണ് എക്സൈസ്.ആലപ്പുഴയിലേക്ക് കൊണ്ടുവന്ന രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് ഈ മാസം ഒന്നാം തീയതിയാണ് എക്സൈസ് പിടികൂടിയത്.

കേസിൽ കണ്ണൂർ സ്വദേശി ക്രിസ്റ്റീന എന്ന് വിളിപ്പേരുള്ള തസ്ലിമ സുൽത്താന ഇവരുടെ ഭർത്താവ് സുൽത്താൻ അക്ബർ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഷൈൻ ടോം ചാക്കോ ഉൾപ്പടെ രണ്ട് നടന്മാരുമായി ബന്ധമുണ്ടെന്നും ഇവർക്കൊപ്പം ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് തസ്ലിമ എക്സൈസിന് മൊഴി നൽകിയത്. തസ്ലിമയുടെ ഫോണിൽ നിന്ന് ഷൈൻ ടോം ചാക്കോയ്ക്ക് യുവതികളുടെ ഫോട്ടോ അയച്ചു നൽകിയതും ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. തസ്ലിമയ്ക്ക് പെൺവാണിഭ സംഘങ്ങളുമായി ബന്ധമുള്ളതിനാൽ യുവതികളുടെ ഫോട്ടോ അത്തരത്തിൽ അയച്ചു നൽകിയതാണോ എന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഷൈനെ ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം പറയുന്നുണ്ടെങ്കിലും ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല. 


പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം മാത്രം നടന്മാരെ വിളിച്ചു വരുത്തിയാൽ മതിയെന്ന നിലപാടിലാണ് എക്സൈസ്. കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങും. കൊച്ചിയിൽ അറസ്റ്റിൽ ആയ ഷൈൻ തസ്ലിമയെ അറിയാമെന്ന് മൊഴി നൽകിയതിനാൽ നടപടികൾ വേഗത്തിലാക്കുമെന്നാണ് സൂചന. നേരത്തെ തസ്ലിമയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി പിൻവലിച്ചിരുന്നു. കേസിൽ പ്രതിചേർത്തിട്ടില്ലാത്തതിനാലായിരുന്നു ഹർജി പിൻവലിച്ചത്.

  ശനിയാഴ്ച എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷൈനിനെ മൂന്നുമണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ലഹരി ഇടപാടുകാരനായ സജീറുമായുള്ള ബന്ധം തെളിഞ്ഞതോടെയാണിത്.
പോലീസ് പരിശോധന നടക്കുന്ന സമയത്ത് ഷൈന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്ന മലപ്പുറം സ്വദേശി അഹമ്മദ് മുര്‍ഷദ് രണ്ടാംപ്രതിയാണ്. ലഹരി ഇടപാടുകാരായ സജീറുമായും തസ്ലീമയുമായും തനിക്കുള്ള ബന്ധം സമ്മതിച്ച ഷൈന്‍ നേരത്തേ ലഹരി ഉപയോഗിച്ചിരുന്നെന്ന് പറഞ്ഞതായും പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി എറണാകുളം നോര്‍ത്തിലുള്ള ഹോട്ടലില്‍ പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഷൈന്‍ ഹോട്ടലിന്റെ മൂന്നാംനിലയില്‍ നിന്ന് ചാടി ഓടിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് പോലീസ് ഷൈനിന് നോട്ടീസയച്ചത്.

  ആദ്യ ചോദ്യംചെയ്യലില്‍ ലഹരിയിടപാടുകാരെ അറിയില്ലെന്നാണ് ഷൈന്‍ പറഞ്ഞത്. ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയത് ആരോ ആക്രമിക്കാന്‍ വരുന്നുവെന്ന് ഭയന്നിട്ടാണെന്നും പറഞ്ഞു. എന്നാല്‍, സജീറുമായുള്ള ഫോണ്‍വിളികളും വാട്‌സാപ്പ് സന്ദേശങ്ങളും നിരത്തി ചോദ്യംചെയ്തതോടെ ഷൈന്‍ പതറി. ഇരുവരും തമ്മില്‍ ഗൂഗിള്‍ പേ വഴി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും കണ്ടെത്തിയതായാണ് സൂചന. ശനിയാഴ്ച വൈകുന്നേരം മാതാപിതാക്കളുടെ ജാമ്യത്തിലാണ് വിട്ടയച്ചത്.സംഭവദിവസം രാവിലെ ഒരു ഓട്ടോറിക്ഷയിലാണ് ഷൈന്‍ ഹോട്ടലിലെത്തിയത്. ഇതിനുപിന്നാലെ ഒരു യുവതി എത്തിയതായും രാത്രി ഏഴുവരെ ഇവര്‍ ഹോട്ടല്‍മുറിയിലുണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു.   ഇതിനുശേഷം രണ്ടുപേര്‍കൂടി മുറിയില്‍ വന്നുപോയതായും പോലീസ് കണ്ടെത്തിയിരുന്നു.ബുധനാഴ്ച രാത്രി എറണാകുളം നോര്‍ത്ത് പാലത്തിനുസമീപമുള്ള ഹോട്ടല്‍മുറിയില്‍നിന്ന് ജനല്‍വഴി എന്തിന് ഇറങ്ങി ഓടിയെന്ന വിഷയവും ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസും കേന്ദ്രീകരിച്ചായിരുന്നു ചോദ്യംചെയ്യല്‍. 32 ചോദ്യങ്ങളാണ് പോലീസ് ചോദിച്ചത്.നടന്‍ പലപ്പോഴായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടാണ് ബുധനാഴ്ച സുഹൃത്ത് അഹമ്മദ് മുര്‍ഷാദിനൊപ്പം ഹോട്ടലില്‍ താമസിച്ചതെന്നും എഫ്െഎആറില്‍ പറയുന്നു. പോലീസിന് തെളിവ് നല്‍കാതിരിക്കാനാണ് ഹോട്ടല്‍മുറിയില്‍നിന്ന് രക്ഷപ്പെട്ടതെന്നും എഫ്െഎആറിലുണ്ട്.

  എന്നാല്‍ ബുധനാഴ്ച രാത്രി ഹോട്ടല്‍മുറിയില്‍ വന്ന ഡാന്‍സാഫ് പരിശോധനാസംഘത്തെ ഗുണ്ടകളായി കരുതി പേടിച്ച് ഓടിയെന്നാണ് ഷൈന്‍ പോലീസിനോട് പറഞ്ഞത്. പോലീസ് പരിശോധന നടത്തിയ ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് ഷൈന്‍ മൊഴി നല്‍കി. ലഹരി ഉപയോഗം കൂടിയപ്പോള്‍ അച്ഛന്‍തന്നെ ഡിഅഡിക്ഷന്‍ കേന്ദ്രത്തിലാക്കി. പക്ഷേ, ഒരാഴ്ചയ്ക്കുശേഷം ചികിത്സ അവസാനിപ്പിച്ചുവെന്നും ഷൈന്‍ പോലീസിനോട് പറഞ്ഞു. വിന്‍ സിയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും നടന്‍ ആരോപിച്ചു. സംഭവം നടന്ന ദിവസം ഷൈൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെങ്കിൽ പരിശോധനയിൽ ഊരിപോകാം. 

  ചോദ്യംചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടിരുന്നതിനും അര മണിക്കൂര്‍ മുന്‍പ് ഷൈന്‍ ടോം ചാക്കോ സ്റ്റേഷനിലെത്തി. രാവിലെ 10.30-ന് ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. 10-നുതന്നെ ഷൈന്‍ എത്തി.നര്‍കോട്ടിക്‌സ് അസി. കമ്മിഷണര്‍ കെ.എ. അബ്ദുല്‍ സലാം, കൊച്ചി സെന്‍ട്രല്‍ എസിപി സി. ജയകുമാര്‍, കൊച്ചി സിറ്റി എസിപി പി. രാജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. വൈകീട്ട് മൂന്നോടെ ഷൈനിനെ വൈദ്യപരിശോധനയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകീട്ടോടെ ഷൈന്റെ മാതാപിതാക്കളും സഹോദരനും സ്റ്റേഷനിലെത്തി.ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട ലഹരിക്കേസില്‍ അന്വേഷണസംഘം തിരയുന്ന സജീര്‍ കൊച്ചിനഗരത്തിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരനാണ് . കൊച്ചിനഗരത്തില്‍ അടുത്തയിടെ പിടികൂടിയ ചില ലഹരിക്കടത്തുകാരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇയാളെക്കുറിച്ച് വിവരം കിട്ടിയത്.     അന്നുമുതല്‍ സജീറിനെ പിടികൂടാന്‍ ഡാന്‍സാഫ് സംഘം തിരച്ചിലിലായിരുന്നു. ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച രാത്രി നോര്‍ത്ത് പാലത്തിനുസമീപമാണ് ലൊക്കേഷന്‍ കിട്ടിയത്. ഇതിന് 200 മീറ്റര്‍ ചുറ്റളവില്‍ ലൊക്കേഷന്‍ കാണിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്ത് പാലത്തിനുസമീപത്തെ ഹോട്ടലില്‍ പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഏതെങ്കിലും ഹോട്ടലില്‍ തങ്ങിയിട്ടുണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പരിശോധന. ഹോട്ടലില്‍ എത്തിയപ്പോഴാണ് ഷൈന്‍ ടോം അവിടെ മുറിയെടുത്തതായി കണ്ടത്. ഇതോടെ പോലീസിന് സംശയം കൂടുകയും മുറിയില്‍ പരിശോധിക്കുകയുമായിരുന്നു.

  പോലീസ് തിരയുന്ന സജീര്‍ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ് എന്നിവ കേരളത്തില്‍ എത്തിച്ചുനല്‍കുന്ന പ്രധാനിയാണെന്ന് പോലീസ് പറയുന്നു. ബെംഗളൂരു, ഡല്‍ഹി, ഗോവ എന്നിവിടങ്ങളില്‍ മാറിമാറി താമസിക്കുകയാണിയാള്‍.കേരളത്തിലെത്തുമ്പോള്‍ പിടിക്കാന്‍ നോക്കിയിരിക്കുകയായിരുന്നു പോലീസ്. ബുധനാഴ്ച പോലീസ് സംഘം ഹോട്ടലിലെത്തിയെങ്കിലും ഇയാള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. ഇയാളെ പിടികൂടാനുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ലഹരി ഇടപാട് രംഗത്തുണ്ടെങ്കിലും ഇയാളുടെ പേരില്‍ കേസുകള്‍ ഉണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നാണ് പോലീസ് പറയുന്നത്.

  അതിനിടെ സജീറിനെ പിടികൂടാന്‍ കൊച്ചിയിലെ എക്‌സൈസ് സംഘവും ശ്രമിക്കുന്നുണ്ടായിരുന്നു. എക്‌സൈസ് പിടികൂടിയ കേസിലും ഇയാളുടെ പങ്ക് തെളിഞ്ഞിരുന്നു. ഷൈന്‍ ടോം ചാക്കോയ്ക്ക് സജീറുമായി നേരിട്ട് ബന്ധമില്ലന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ പോലീസ് നിഗമനം.ചോദ്യം ചെയ്യലില്‍ ഷൈൻ പറഞ്ഞ കാര്യങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ട്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് താൻ ചികിത്സ തേടിയിരുന്നു. ഒരു സ്വകാര്യ ആശുപത്രിയിലാണ് ഈ ചികിത്സ നടത്തിയതെന്ന് ഷൈൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മെഡിക്കൽ പരിശോധന ചോദ്യം ചെയ്യലിന്‍റെ ഭാഗം ആയിട്ടാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചോദ്യം ചെയ്യലിന്‍റെ ഇടവേളയിൽ മയങ്ങുന്ന ഷൈന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഷൈന്‍ ആരോഗ്യ പ്രശ്നങ്ങൾ കൂടെ തുറന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ പരിശോധന സാധ്യത പരിശോധിക്കുന്നത്.  
ഹോട്ടലി‍ല്‍ തന്നെ തേടിയെത്തിയത് പൊലീസാണെന്ന് അറിഞ്ഞത് പിറ്റേന്ന് രാവിലെയാണ് എന്നാണ് ഷൈന്‍ ടോം ചാക്കോയുടെ മൊഴി. സുഹൃത്തുക്കൾ വിളിച്ച് ചോദിച്ചപ്പോഴാണ് പൊലീസാണ് ഹോട്ടൽ മുറിയിൽ എത്തിയതെന്ന് അറിഞ്ഞത്. പൊലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നു. താൻ രാസലഹരികൾ ഉപയോഗിക്കാറില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. ഈ മൊഴികൾ ശരിയാണോ എന്നറിയാൻ മെഡിക്കല്‍ പരിശോധന വേണമെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ഗൂഢാലോചന കുറ്റം നിലനിൽക്കുമോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ലഹരി റാക്കറ്റ് ആയി ബന്ധമുണ്ടോ എന്നതിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്.    ഫോൺ കാൾ രേഖകൾ അടക്കം ഹാജരാക്കിയുള്ള ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഇതിൽ തെളിവുകൾ ലഭിച്ചാൽ ഗൂഢാലോചന കുറ്റം നിലനിൽക്കും. തുടർന്ന് കസ്റ്റഡിയിൽ എടുക്കാൻ നിയമപരമായി സാധിക്കും എന്നാണ് വിലയിരുത്തൽ. പൊലീസിനെ കണ്ട് ഒരാൾ ഓടിയെന്നുള്ള കാര്യം മാത്രമാണ് പൊലീസിന് മുന്നിലുണ്ടായിരുന്നത്. ഇതോടെ ഷൈന്‍റെ ചാറ്റും ഗുഗിൾ പേ അടക്കമുള്ള സകല വിവരങ്ങളും ശേഖരിച്ച ശേഷമാണ് ഷൈനെ പൊലീസ് ചോദ്യം ചെയ്യുന്നത്.  തെളിവുകൾ ലഭിച്ചാൽ ഗൂഢാലോചന കുറ്റം നിലനിൽക്കും. തുടർന്ന് ഷൈൻ ടോം ചാക്കോയെ കസ്റ്റഡിയിൽ എടുക്കാൻ നിയമപരമായി സാധിക്കും എന്ന് പൊലീസിന്‍റെ വിലയിരുത്തൽ. ലഹരിക്കേസിൽ അറസ്റ്റിലായ  ഷൈൻ ടോം ചാക്കോയെ ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന് വിധേയനാക്കാൻ പൊലീസ് ശ്രമിച്ചത്   രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് തെളിയിക്കാനാണ് . തലമുടി, നഖം, സ്രവങ്ങൾ എന്നിവ പരിശോധിക്കും.   എറണാകുളം ജനറല്‍ ആശുപത്രിയിലാണ് മെഡിക്കല്‍ പരിശോധന. എസിപിയും ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. പേടിച്ചോടിയ ദിവസം മാത്രം ഡ്രഗ് ഡീലർ സജീറുമായി 20,000 രൂപയുടെ ഇടപാട് ഷൈൻ നടത്തിയതിന്‍റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പേടിച്ചോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധനയില്‍ നിന്ന് വ്യക്തമാകും. ഇപ്പോൾ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെങ്കിലും ആന്‍റി ഡോപ്പിംഗ് ടെസ്റ്റിന്‍റെ ഫലം കേസില്‍ അതിനിര്‍ണായകമാകും. ഷൈന്‍റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിട്ടുള്ളത്. തുടക്കത്തില്‍ പിടിച്ച് നിന്നെങ്കിലും പൊലീസിന്‍റെ തുടര്‍ ചോദ്യങ്ങൾക്ക് മുന്നില്‍ ഷൈൻ ടോം ചാക്കോ പതറുകയായിരുന്നു.     ഒപ്പം ഷൈന്‍റെ ഫോൺ കോളുകളും നിർണായകമായി. കൂടുതൽ വകുപ്പുകൾ ചുമത്തുന്നു കാര്യവും ഇപ്പോൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ലഹരി പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയ ഓടിയതുമായി ബന്ധപ്പെട്ടാണ് ഷൈനെ പൊലീസ് ചോദ്യം ചെയ്തത്.ലഹരി ഇടപാടുമായി ബന്ധപ്പെട്ടവരെ അറിയാമോ എന്നുള്ള ചോദ്യങ്ങളില്‍ ഇല്ലെന്നുള്ള മറുപടിയാണ് ഷൈൻ നൽകി കൊണ്ടിരുന്നത്. എന്നാല്‍, ഫോണ്‍ കോളുകളും ഡിജിറ്റല്‍ ഇടപാടുകളും അടക്കമുള്ള തെളിവുകൾ മുന്നില്‍ വച്ചുള്ള ചോദ്യങ്ങളിൽ ഷൈന്‍റെ പ്രതിരോധം തകര്‍ന്നു. ഡാൻസാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരൻ സജീറിനെ  അറിയാമെന്ന് ഒടുവിൽ ഷൈന് സമ്മതിക്കേണ്ടി വരികയായിരുന്നു. ലഹരി ഇടപാടുകാരനുമായി നടത്തിയ ഫോൺ കോൾ എന്തിനെന്ന് വിശദീകരിക്കാൻ ഷൈനിന് കഴിഞ്ഞില്ല.     ഇയാളെ പരിചയമില്ലെന്ന് ആദ്യം പറഞ്ഞു. കോൾ ലോഗ് വന്നതോടെ പരുങ്ങലിലായ ഷൈന് ഒടുവിൽ പരിചയമുണ്ടെന്ന് സമ്മതിക്കേണ്ടി വരികയായിരുന്നു.കൂടാതെ, വിദഗ്ധ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഷൈനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. എറണാകുളം, തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലാണ് വൻതോതിൽ മയക്കുമരുന്ന് എത്തുന്നത്. ഇക്കാര്യങ്ങളെല്ലാം പോലീസിന് അറിയാമെങ്കിലും വൻ തോക്കുകളെ പേടിച്ച് അവർ നിശബ്ദത പാലിക്കുന്നു. ഇതിൽ ഏറിയ പങ്കും റിസോർട്ടുകളിലേക്കാണ് ഒഴുകുന്നത്. ഇതിൽ പങ്കെടുക്കുന്നവരിൽ അധികവും സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ ഉള്ളവരാണ്. അവരുടെ സ്വാധീനങ്ങൾക്ക് മുന്നിൽ പോലീസ് പോലും നിഷ്പ്രഭമാകും. 

കേരളത്തിൽ ഏറ്റവും അധികം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് കൊച്ചിയിലാണ്. എക്സൈസ് കമ്മീഷണറായിരുന്ന  ഋഷിരാജ് സിങ് പറഞ്ഞ കണക്ക് അനുസരിച്ചാണെങ്കിൽ ഇന്ത്യയിൽ ലഹരി ഉപയോഗിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് കൊച്ചി.കേരളത്തിന്റെ ജോബ് ഹബ്ബായി മാറിയതിന് പിന്നാലെയാണ് കൊച്ചിയിൽ ലഹരി ഉപയോഗത്തിന്റെ അളവും അപകടവും കൂടിയത്. ഇതിന് പിന്നാലെ കേരളത്തിലെ ബാറുകൾ പൂട്ടുകയും മദ്യലഭ്യതയിൽ കുറവുണ്ടാകുകയും ചെയ്തതോടെ ലഹരി മരുന്നുകളുടെ ഉപയോഗം കുതിച്ചുയർന്നു. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ കൊച്ചിയിലെ കൊച്ചു കുട്ടികളുടെ പോലും കൈയെത്തും ദൂരത്തുണ്ട്. ഓട്ടോറിക്ഷക്കാർ സ്കൂളുകൾ കേന്ദ്രീകരിയാണ് ഇതിന്റെ വിൽപ്പന നടത്തുന്നത്.


കുറച്ചുകാലം മുൻപ് വരെ ലഹരി എന്നാൽ കഞ്ചാവ് എന്നായിരുന്നു ധാരണ. എന്നാൽ, ഇന്ന് അതല്ല അവസ്ഥ. ലഹരി മരുന്നുകളുടെ പട്ടികയിൽ ഏറ്റവും ഡോസ് കുറഞ്ഞ മരുന്നാണ് കഞ്ചാവ്. ഹെറോയിൻ, മയക്കുമരുന്ന്, മഷ്റൂം, ഗുളികകൾ, ലഹരിയുള്ള കഷായങ്ങൾ തുടങ്ങി ഹൈ ഡോസുള്ള മരുന്നുകൾ വരെ വൈവിധ്യമാർന്ന ലഹരിവസ്തുകൾ കൊച്ചിയിൽ ലഭ്യമാണ്. സംസ്ഥാനത്തെ സിനിമാക്കാർക്കിടയിൽ ഇത് വൻ തോതിൽ എത്തുന്നുണ്ട്. അടുത്തിടെ ബെംഗളുരുവിൽ പിടിയിലായ അനൂപ് മുഹമ്മദ് ഇതിന്റെ ഏജന്റാണ്. ചെന്നൈ, ബാംഗ്ളൂർ എന്നീ നഗരങ്ങൾ കൊച്ചിയേക്കാൾ കൂടുതൽ ലഹരിമരുന്നുകൾ ഉപയോഗിക്കപ്പെടുന്ന ദക്ഷിണേന്ത്യൻ നഗരങ്ങളാണ്. ഇവിടങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾ നാട്ടിലേക്ക് വരുമ്പോൾ കഞ്ചാവ് എത്തിച്ച് സുഹൃത്തുക്കൾക്കും മറ്റും നൽകാറുണ്ട്.

പരിശോധനകൾ നടക്കാറില്ലാ എന്നതാണ് ഇവർക്ക് ഏറ്റവും സഹായകരമായ ഘടകം.ആവശ്യപ്പെടുന്ന മുറയ്ക്ക് സാധനങ്ങൾ ഇവിടങ്ങളിൽ എത്തിച്ചുകൊടുക്കാനുള്ള ഏജന്റുമാരും സജീവമായി പ്രവർത്തിക്കുന്നുണ്ട്. കൊച്ചിയിലെ മുക്കും മൂലയും പോലും കാണാപ്പാഠമായ ചില ഓട്ടോ ഡ്രൈവർമാർ ഏജന്റുമാരായും വിതരണക്കാരായുമൊക്കെ പ്രവർത്തിക്കുന്നുണ്ട്.കൊച്ചിയിൽ മാത്രം ഒതുങ്ങിയിരുന്ന പാർട്ടികൾ തിരുവനന്തപുരത്തും കോഴിക്കോട്ടും വ്യാപിച്ചു എന്നതാണ് പുതിയ മാറ്റം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വിതരണം നടത്തുന്ന കണ്ണികൾ കൊച്ചിയിൽ വളരെ ശക്തമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. കുറ്റകത്യങ്ങൾക്ക് പ്രേരിപ്പിച്ച് പണം കണ്ടെത്താനുള്ള മാർഗങ്ങളും ഈ കണ്ണികൾ കുട്ടികൾക്ക് കാണിച്ചുകൊടുക്കുകയും അവരെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്.

 

 

 പാകിസ്ഥാനാണ്  ഇന്ത്യയിൽ മയക്കുമരുന്ന് എത്തിക്കുന്നതിൻ്റെ പ്രധാന സ്രോതസ്.ഇവരുടെ ഇഷ്ട സംസ്ഥാനമായി കേരളവും മാറിയിരിക്കുന്നു എന്നതാണ് രണ്ടാം പിണറായി സർക്കാരിൻ്റെ ഏറ്റവും വലിയ നേട്ടം.പിന്നെങ്ങനെ പിണറായി ഷൈൻ ടോം ചാക്കോയെ തൊടും? 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പി വി അന്‍വറിന്റെ വീട്ടില്‍ വളഞ്ഞ് E D റെയ്ഡ് മലപ്പുത്തെ വീട്ടിൽ കേന്ദ്ര സേന പരിശോധന 7മണി മുതൽ  (4 minutes ago)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (7 minutes ago)

നിർണായക പങ്കുവഹിച്ചു  (13 minutes ago)

ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും  (18 minutes ago)

വ്യാപാര - ബിസിനസ്സുകൾ പുരോഗതി പ്രാപിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുക  (31 minutes ago)

കശ്മീർ പോലീസിന്റെ ഏജൻസി  (39 minutes ago)

പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു...  (48 minutes ago)

. ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക്‌ നാളെ ദക്ഷിണാഫ്രിക്കയിലെ  (52 minutes ago)

മന്ത്രിയും കുടുങ്ങും  (1 hour ago)

മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച  (1 hour ago)

തീപിടുത്തം  (1 hour ago)

ഹൈക്കോടതി നിർദേശത്തെ തുടർന്ന്‌ ദർശനത്തിന് അനുവദിക്കുന്ന സ്‌പോട്ട്‌ ബുക്കിങ്  (1 hour ago)

തലപ്പത്തുണ്ടായിരുന്നവർ  (1 hour ago)

നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിപരിധി ഇന്ന് അവസാനിക്കും  (1 hour ago)

ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള...  (2 hours ago)

Malayali Vartha Recommends