ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി; കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്; സിസിടിവിയിൽ കുട്ടിയുടെ അവസാന ദൃശ്യങ്ങൾ

കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി. പടനായർകുളങ്ങര തെക്ക് സ്വദേശി അറയ്ക്കൽ വീട്ടിൽ നൗഷാദ്-ഷെമീമ ദമ്പതികളുടെ മകനാണ് പന്ത്രണ്ട് വയസുകാരനായ ബിലാൽ. കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.ശനിയാഴ്ച വൈകീട്ട് വീട്ടിൽ നിന്ന് കളിക്കാൻ പോയതാണ് കുട്ടി. അന്ന് കാണാതായതായിരുന്നു കുട്ടിയെ.
കാണാതായതോടെ പിതാവ് നൗഷാദ് തിരച്ചിൽ നടത്തിയിരുന്നു. കന്നേറ്റി കായലിന്റെ കരയിൽ നിന്ന് കുട്ടിയുടെ സൈക്കിളും ജഴ്സിയും കണ്ടെത്തി . ബിലാൽ കായലിനടുത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്ഥാപിച്ച സിസിടിവിയിലാണ് കുട്ടിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. തുടർന്ന് കായൽ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തി. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























