വൈഷ്ണവിയോടുള്ള വ്യക്തി വൈരാഗ്യം ; പ്രതിശ്രുത വരനെയും വധുവിനെയും ഷോപ്പിങ്ങ് മോളിലിട്ട് കുത്തി 25കാരൻ

തൃശൂരിൽ ചേർപ്പ് യുവതിയെയും ഭാവി വരനെയും കുത്തിപ്പരുക്കേൽപിച്ചു . കോടന്നൂർ സ്വദേശി വൈഷ്ണവി (23), ഒല്ലൂർ സ്വദേശി അരുൺ (27) എന്നിവരെയാണ് കോടന്നൂർ സ്വദേശി അശ്വിൻ (25) കത്തി കൊണ്ട് കുത്തിയത്.
കോടന്നൂർ സെന്ററിന് സമീപമുള്ള സൂപ്പർ മാർക്കറ്റിന് സമീപം ഇന്നലെ രാത്രി 9നാണ് സംഭവം.
ഇരുവരുടെയും വയറ്റിലും അരുണിന്റെ കൈക്കും കുത്തേറ്റു . കോടന്നൂരിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ യുവതിയും എത്തിയതായിരുന്നു ഭാവി വരനും വധുവും.
വൈഷ്ണവിയോടുള്ള അശ്വിന്റെ വ്യക്തി വൈരാഗ്യമാണ് സംഭവത്തിന്റെ പിന്നിലെന്നു പൊലീസ് പറഞ്ഞു. ഇരുവരെയും കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം അശ്വിൻ കടന്നുകളഞ്ഞു.
https://www.facebook.com/Malayalivartha
























