ഓഹരി വിപണിയിൽ നഷ്ടം.. നിഫ്റ്റി 24,300ലേക്ക് താഴ്ന്ന നിലയിൽ ...

ഓഹരി വിപണിയിൽ നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്‌സ് 300 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. നിലവിൽ 78,000 പോയിന്റിൽ താഴെയാണ് സെൻസെക്‌സ്.
നിഫ്റ്റി 24,300ലേക്കാണ് താഴ്ന്നത്. കഴിഞ്ഞയാഴ്ച ഓഹരി വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇത് തുടരുന്ന കാഴ്ചയാണ് ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടത്. എണ്ണവില ഉയർന്നത് അടക്കമുള്ള ഘടകങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നത്.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് വില ബാരലിന് 90 ഡോളറിലേക്ക് അടുക്കുന്നു. അമേരിക്ക- ഇറാൻ സമാധാന കരാറിനുള്ള സാധ്യത മങ്ങുന്നത് അടക്കമുള്ള വിഷയങ്ങളാണ് എണ്ണവിലയിൽ പ്രതിഫലിക്കുന്നത്. എണ്ണവില വർധന രൂപയുടെ മൂല്യത്തെയും ബാധിക്കുകയും ചെയ്തു.
പ്രധാനമായി ഭാരതി എയർടെൽ, റിലയൻസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് നഷ്ടം നേരിട്ടത്. എച്ച്ഡിഎഫ്‌സി ലൈഫ്, ഹിൻഡാൽകോ, ഒഎൻജിസി ഓഹരികൾ നേട്ടം സ്വന്തമാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























