രേഖപ്പെടുത്തിയ മൊഴിയുടെ വിശദ പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണം: ഷൈന്‍ ടോം ചാക്കോയുടെ രണ്ടാംഘട്ട മൊഴിയെടുപ്പ് മാറ്റി വയ്ച്ചു

ലഹരിമരുന്ന് കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ രണ്ടാംഘട്ട മൊഴിയെടുപ്പു കൂടിയാലോചനകള്‍ക്കു ശേഷം മാത്രമെന്നു പൊലീസ്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ നടനില്‍നിന്ന് രേഖപ്പെടുത്തിയ മൊഴിയുടെ വിശദ പരിശോധനയ്ക്കും ബാങ്ക് രേഖകളുടെ പരിശോധനയ്ക്കും ഫോണില്‍ നിന്നുള്ള വിവരങ്ങളുടെ സമഗ്ര പരിശോധനയ്ക്കും കൂടുതല്‍ സമയം ആവശ്യമായതിനാലാണു നാളെ (തിങ്കള്‍) നടത്താനിരുന്ന രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്.
ഷൈനുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുള്ളവരുടെയും ലഹരിസംഘങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും പൊലീസിന് സമയം ആവശ്യമാണ്. അവധിയിലായിരുന്ന സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ തിരികെ ജോലിയില്‍ പ്രവേശിച്ചതിനാല്‍, കേസില്‍ ഇതുവരെ ലഭ്യമായ വിവരങ്ങളും തെളിവുകളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പരിശോധിച്ചു ചര്‍ച്ച ചെയ്ത ശേഷമാകും രണ്ടാംഘട്ട മൊഴിയെടുപ്പ്. നേരത്തേ 21 അല്ലെങ്കില്‍ 22ന് രണ്ടാംഘട്ട തെളിവെടുപ്പിന് ഹാജരാകണമെന്നാണു ഷൈനിന് പൊലീസ് നല്‍കിയിരുന്ന നിര്‍ദേശം. ഇതില്‍ 21 തിരഞ്ഞെടുത്തത് ഷൈന്‍ തന്നെയായിരുന്നു
https://www.facebook.com/Malayalivartha