ടി.പി.യുടെ ജ്വലിക്കുന്ന സ്മരണകള്‍... ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്ന സമയത്ത് ഓടിച്ച ബൈക്കും ധരിച്ച വാച്ചും കണ്ണടയുമെല്ലാം ടി.പി. രക്തസാക്ഷിസ്‌ക്വയറില്‍...

ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്ന സമയത്ത് ഓടിച്ച ബൈക്കും ധരിച്ച വാച്ചും കണ്ണടയുമെല്ലാം ടി.പി. രക്തസാക്ഷിസ്‌ക്വയറില്‍ എത്തി. ഞായറാഴ്ച രാവിലെ പത്തുമണിക്ക് ആര്‍എംപിഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മംഗത്റാം പസ്ല വള്ളിക്കാടില്‍ നിര്‍മിച്ച ടി.പി. സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്യും.
വള്ളിക്കാടില്‍ ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ സ്ഥലത്തിന് തൊട്ടടുത്തായാണ് സ്‌ക്വയര്‍ നിര്‍മിച്ചത്. ഇവിടെയുള്ള മ്യൂസിയത്തിലാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുക.
ഇതില്‍ വളരെ പ്രധാനമാണ് ടി.പി.യുടെ ഹീറോ ഹോണ്ട പാഷന്‍പ്ലസ് ബൈക്ക്. കെഎല്‍ 18 എ 6395 നമ്പര്‍ ബൈക്ക് നിയമനടപടികളെല്ലാം കഴിഞ്ഞശേഷം കെ.കെ. രമ സ്വന്തമാക്കിയിരുന്നു.
കണ്ണടയും വാച്ചും ബാഗുമെല്ലാം മ്യൂസിയത്തിലുണ്ട്. ശനിയാഴ്ചയാണ് ഇവ ഇവിടെ എത്തിച്ചത്. ആര്‍എംപിഐ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും മനസ്സില്‍ ടി.പി.യുടെ ജ്വലിക്കുന്ന സ്മരണകള്‍ ഉണര്‍ത്തുന്നതായി ഇവയെല്ലാം. ഞായറാഴ്ച മുതല്‍ ഇത് സന്ദര്‍ശകര്‍ക്ക് കാണാവുന്നതാണ്.
ടി.പി.യുടെ പൂര്‍ണകായപ്രതിമയും സ്‌ക്വയറിന്റെ മുന്‍വശത്തുതന്നെയുണ്ട്. ഇതിന്റെ അനാച്ഛാദനവും ഞായറാഴ്ച നടക്കും.
https://www.facebook.com/Malayalivartha

























