ശക്തന്റെ തട്ടകം പൂരാവേശത്തിലേക്ക്... വിഖ്യാത പൂരത്തിന് ഇന്ന് വിളംബരം....

വിഖ്യാത പൂരത്തിന് ഇന്നു വിളംബരം. രാവിലെ 11 മണിയോടെ നെയ്തലക്കാവിലമ്മ തെക്കേഗോപുര നട തുറന്ന് ശ്രീമൂലസ്ഥാനത്തിനടുത്തുള്ള നിലപാട് തറയിലെത്തി വടക്കുന്നാഥന് അഭിമുഖമായി നില്ക്കും. അടിയന്തര മാരാര്‍ മൂന്നുതവണ ശംഖ് വിളിക്കും. ഇതോടെ ശക്തന്റെ തട്ടകം പൂരാവേശത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.
നാളെ രാവിലെ കണിമംഗലം ശാസ്താവ് തെക്കേഗോപുര വാതിലിലൂടെ വടക്കുന്നാഥനിലേക്ക് പ്രവേശിക്കും. ഇതോടെ പൂരച്ചടങ്ങുകള്‍ക്ക് തുടക്കമാകും.
ഇന്നു രാവിലെ എട്ടോടെ കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ആനപ്രേമികളുടെ ആവേശമായ എറണാകുളം ശിവകുമാറിന്റെ ശിരസിലേറി വടക്കുന്നാഥനിലേക്ക് പുറപ്പെടും.
തിരുവമ്പാടി ക്ഷേത്രത്തിനും പാറമേക്കാവ് ക്ഷേത്രത്തിനും മുന്നിലൂടെ ക്ഷേത്രമൈതാനത്തേക്ക് കടക്കുകയും മണികണ്ഠനാലിലെത്തുമ്പോള് കക്കാട് രാജപ്പന് മാരാരുടെ നേതൃത്വത്തില്‍ മേളത്തിന് തുടക്കമാകുകയും ചെയ്യും. തുടര്‍ന്ന് ശ്രീമൂല സ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ച ശേഷം ക്ഷേത്ര മതില്‍ക്കെട്ടിനകത്തേക്ക് പ്രവേശിക്കുന്നതാണ്.
തെക്കേനടയില്‍ കുഴല്‍പ്പറ്റും കൊമ്പുപറ്റും നടത്തിയ ശേഷമാണ് തെക്കേഗോപുര നട തുറക്കുക.ശിവകുമാര്‍ തുമ്പികൊണ്ട് വാതില്‍ തുറന്ന് പുറത്ത് കടക്കുമ്പോള്‍ കാത്തുനില്ക്കുന്ന പതിനായിരങ്ങള്‍ ആരവം മുഴക്കും. നെയ്തലക്കാവിലമ്മ മടങ്ങുമ്പോഴേക്കും തൃശൂര്‍ പൂരത്തിമിര്പ്പിലേക്ക് നീങ്ങുന്നതാണ്.
https://www.facebook.com/Malayalivartha

























