സൂത്രധാരന്മാരെ മാത്രമല്ല തിരശീലയ്ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നവരെയും പുറത്തുകൊണ്ടുവരുമെന്ന് രാജ്നാഥ് സിങ്

ഇന്ത്യയെ ആക്രമിക്കാന്‍ തുനിയുന്നവര്‍ക്ക് സൈന്യത്തിനൊപ്പം ചേര്‍ന്ന് തക്കതായ മറുപടി നല്‍കേണ്ട ഉത്തരവാദിത്തം പ്രതിരോധ മന്ത്രിയെന്ന നിലയില്‍ തനിക്കാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം തീര്‍ച്ചയായും സംഭവിക്കുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന സംസ്‌കൃതി ജാഗരണ്‍ മഹോത്സവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''നിങ്ങള്‍ പ്രധാനമന്ത്രിയെ നന്നായി അറിയാം. അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ചും നിശ്ചയദാര്‍ഢ്യത്തെക്കുറിച്ചും അറിയാം. പ്രതിരോധ മന്ത്രി എന്ന നിലയില്‍, സൈനികര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് രാജ്യത്തിന്റെ അതിര്‍ത്തികളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് എന്റെ ചുമതലയാണ്. പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്മാരെ മാത്രമല്ല തിരശീലയ്ക്കു പിന്നില്‍ മറഞ്ഞിരുന്ന് ഇന്ത്യന്‍ മണ്ണില്‍ ഈ ഹീനകൃത്യം ചെയ്യാന്‍ ഗൂഢാലോചന നടത്തിയവരെയും പുറത്തുകൊണ്ടുവരും.''-രാജ്‌നാഥ് സിങ് പറഞ്ഞു.
https://www.facebook.com/Malayalivartha