Widgets Magazine
06
May / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിരോധ സെക്രട്ടറിയുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.. കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് വിവരം.. വെടിവയ്പ് തുടരുന്നതിനിടെയാണ് നിർണായക കൂടിക്കാഴ്ച..


ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..


ജീവൻ പണയം വച്ച് റീൽ..പാട്ടുപാടി സ്വന്തം പാന്റിനാണ് ഇയാൾ തീവച്ചത്... കാറ്റ് വേ​ഗത്തിൽ വീശിയതോടെ തീ ആളി പടരാനും തുടങ്ങി..വീഡിയോ വൈറലായി..


ഭീകരർക്ക് സഹായവും ഭക്ഷണവും നൽകിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ്..പുഴയിൽ മുങ്ങിമരിച്ചു..സംഭവത്തിന്റെ ഡ്രോൺ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്..


കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മലയാളി നഴ്സ് ദമ്പതികളുടെ മൃതദേഹം നാളെ മണ്ടളത്ത് എത്തിക്കും...

ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു

05 MAY 2025 08:01 PM IST
മലയാളി വാര്‍ത്ത

ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ ഓട്ടംതുള്ളലിലെ കൗതുകങ്ങൾ എന്താണ്? മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങളാണ് മാർത്താണ്ഡൻ്റേതായിട്ടുള്ളത്.

മമ്മൂട്ടി നായകനയ ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ്റ്റിൽ തുടങ്ങി അച്ഛാ ദിൻ, പാവാട, ജോണി ജോണി യെസ് അപ്പാ.. മഹാറാണി എന്നിങ്ങനെ വ്യത്യസ്ഥമായ ചിത്രങ്ങൾ ഒരുക്കിയ മാർത്താണ്ഡൻ്റെ ഓട്ടംതുള്ളൽ എന്ന പുതിയ സംരംഭത്തിന് മെയ് അഞ്ച് തിങ്കളാഴ്ച്ച കൊച്ചിയിലെ ഇടപ്പള്ളി അഞ്ചു മനക്ഷേത്രത്തിൽ വച്ചു തിരി തെളിഞ്ഞു.

നല്ലൊരു സംഘം ചലച്ചിത്ര പ്രവർത്തകരുടേയും, ബന്ധുമിത്രാദി കളുടേയും, അണിയറ പ്രവർത്തകരുടേയും സാന്നിധ്യത്തിൽ ഹരിശ്രീ അശോകനും, സംഗീത സംവിധായകൻ രാഹുൽ രാജും , സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിൻ ജോർജും ചേർന്നു ഫസ്റ്റ് ക്ലാപ്പും നൽകി.

അഞ്ചുമനക്ഷേത്ര സന്നിധിയിൽത്തന്നെയായിരുന്നു ആദ്യ ദിനത്തിലെ ചിത്രീകരണവും. മേത്താനം എന്ന ഗ്രാമത്തിൽ നടക്കുന്ന ചില സംഭവങ്ങൾ പൂർണ്ണമായും നർമ്മത്തിലൂടെയും, ഒപ്പം ഇത്തിരി ഹൊറർ പശ്ചാത്തലത്തിലൂടെയുമവതരി പ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു നാട്ടിൻപുറത്തിൻ്റെ പച്ചയായ ജീവിതം തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ഇതിലെ കഥാപാത്രങ്ങളൊക്കെ ഈ സമൂഹത്തിൽ നമുക്കൊപ്പം കാണുകയും കേൾക്കുകയും ചെയ്യുന്നവരാണ്. ഒരു നായകനെ കേന്ദ്രികരിച്ചല്ല മറിച്ച് നിരവധി കഥാപാത്രങ്ങള കേന്ദ്രീകരിച്ചു കൊണ്ടുള്ള അവതരണമാണ് മാർത്താണ്ഡൻ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നതെന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു. ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജി.കെ.എസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമ്മിക്കുന്നത്.

വിജയരാഘവൻ ഹരിശ്രീ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, കലാഭവൻ ഷാജോൺ, ടിനി ടോം, മനോജ്.കെ.യു , ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ , കുട്ടി അഖിൽ ജറോം, ബിപിൻ ചന്ദ്രൻ, വൈക്കം ഭാസി, പ്രിയനന്ദൻ,ആദിനാട് ശശി, പ്രിയനന്ദൻ, റോയ് തോമസ്, മാസ്റ്റർ ശ്രീപത് യാൻ, അനിയപ്പൻ, ശ്രീരാജ് . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, ബിന്ദു അനീഷ് : ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവർഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

ബിനു ശശി റാമിൻ്റേതാണ് തിരക്കഥ. ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവരുടെ ഗാനങ്ങൾക്ക് രാഹുൽ രാജ്ഈണം പകർന്നിരിക്കുന്നു. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കൊച്ചിയിലെ പനങ്ങാട് ഗ്രാമത്തിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

കലാസംവിധാനം - സുജിത് രാഘവ്,
മേക്കപ്പ് - അമൽ.സി.ചന്ദ്രൻ,
കോസ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക' പ്രശാന്ത് ഈഴവൻ
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ,
പ്രൊഡക്ഷൻ സ്റ്റിൽസ് - അജി മസ്ക്കറ്റ്.
മാനേജേഴ്സ് - റഫീഖ് ഖാൻ, മെൽബിൻഫെലിക്സ്,
പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ'

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിനേഴുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 28കാരി അറസ്റ്റില്‍  (1 hour ago)

നടന്‍ അജാസ് ഖാനെതിരെ പുതിയ പരാതിയുമായി യുവതി  (1 hour ago)

കെപിസിസി പ്രസിഡന്റ് ആരായാലും പ്രശ്‌നമല്ലെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍  (2 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ ഒഴുക്കില്‍പെട്ട് മരിച്ചു  (3 hours ago)

ലഹരി കേസില്‍ സംവിധായകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച പാക് പൗരന്‍ അറസ്റ്റില്‍  (4 hours ago)

പത്തനംതിട്ട വരെ പോയി പരീക്ഷ എഴുതില്ലെന്ന ധാരണയില്‍ വ്യാജ ഹാള്‍ടിക്കറ്റ് തയാറാക്കി നല്‍കിയെന്ന് ഗ്രീഷ്മ  (4 hours ago)

മിഡ്‌ നൈറ്റ് ഇൻ മുള്ളൻ കൊല്ലി ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തുവിട്ടു  (4 hours ago)

ലിസ്സി.കെ.ഫെർണാണ്ടസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് മെയ് ആറ് ചൊവ്വാഴ്ച്ച നടക്കും  (4 hours ago)

ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു  (4 hours ago)

ബി ടെക് ലാറ്ററല്‍ എന്‍ട്രി മേയ് 22 വരെ അപേക്ഷിക്കാം  (6 hours ago)

ഇന്ത്യ സന്ദര്‍ശിക്കാന്‍ പുടിന്‍ ഇന്ത്യയിലെത്തും  (6 hours ago)

പറവൂരില്‍ പുഴയില്‍ ചാടിയെന്ന് സംശയിച്ച യുവതിയുടെ മൃതദേഹം കിട്ടി  (6 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ യാത്രക്കാരന്‍ പീഡിപ്പിച്ചതായി പരാതി  (7 hours ago)

Malayali Vartha Recommends