പറവൂരില്‍ പുഴയില്‍ ചാടിയെന്ന് സംശയിച്ച യുവതിയുടെ മൃതദേഹം കിട്ടി

വടക്കന്‍ പറവൂരില്‍ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു എന്ന് സംശയിച്ച യുവതിയുടെ മൃതദേഹം കിട്ടി. ഇന്ന് ഉച്ചയോടെ ചെറായിപ്പാലത്തിനു സമീപമുള്ള പുഴയില്‍ മൃതദേഹം പൊന്തുകയായിരുന്നു. തൃശൂര്‍ കുന്നംകുളം ചെറുവത്തൂര്‍ ഷാജന്റെ മകള്‍ ഹിമ (18)യുടെ മൃതദേഹമാണ് ഇന്നു കണ്ടെത്തിയത്. ഇവര്‍ ഇപ്പോള്‍ എറണാകുളം ഗാന്ധിനഗറിലാണ് താമസം. പുഴയില്‍ ചാടി ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസമാണ് പ്രദേശത്തു കൂടി റോന്തു ചുറ്റുകയായിരുന്ന വടക്കന്‍ പറവൂര്‍ പൊലീസ് വെളുപ്പിനെ 2 മണിയോടെ ചെറായി പാലത്തില്‍ 2 ബാഗുകളും ചെരിപ്പും കണ്ടെത്തുന്നത്. ബാഗ് പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളും സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ഫോണും കണ്ടെത്തി. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് ഇന്നലെ ഉച്ച വരെ പരിശോധന നടത്തിയെങ്കിലും മൃതദേഹം കിട്ടിയിരുന്നില്ല. ഇതിനിടെയാണ് ഇന്ന് മൃതദേഹം പൊന്തിയത്.
https://www.facebook.com/Malayalivartha