ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍

വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍ സ്ഥാപിക്കാന്‍ ചില സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദേശം. ഇന്ത്യ പാക് ആക്രമണം നേരിടാന്‍ ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി റിഹേഴ്‌സലും നടത്തും. ഇതിന്റെ ഭാഗമായി മേയ് 7 ബുധനാഴ്ച മോക്ക് ഡ്രില്ലുകള്‍ നടത്താന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. 1971ല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിനു മുമ്പ് ഇത്തരം കാര്യങ്ങള്‍ നടത്തിയിരുന്നു.
അതിനിടെ, പാക്കിസ്ഥാനു നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കണമെന്ന് ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിനോട് (എഡിബി) ഇന്ത്യ ആവശ്യപ്പെട്ടു. എഡിബി മേധാവി മസാതോ കംഡയുമായി നേരിട്ട് നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇറ്റലിയിലെ മിലാനില്‍ എഡിബിയുടെ 58-ാമത് വാര്‍ഷികയോഗത്തില്‍ പങ്കെടുക്കവെയാണ് ധനമന്ത്രി എഡിബി മേധാവിയോട് ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടത്. 2024ലെ കണക്കുകള്‍ പ്രകാരം, 53 വായ്പകളും മൂന്ന് ഗ്രാന്റുകളുമടക്കം 9.13 ബില്യണ്‍ ഡോളറാണ് പാക്കിസ്ഥാന്‍ എഡിബിയില്‍ നിന്ന് വാങ്ങിയിട്ടുള്ളത്.
ഇതിനിടെ, ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി യോഗം ഇന്ത്യ - പാക്കിസ്ഥാന്‍ വിഷയം ചര്‍ച്ച ചെയ്യും. രാത്രി പന്ത്രണ്ടരയ്ക്കാണ് യോഗം. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ സാഹചര്യം വിലയിരുത്തും. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ മേഖലയില്‍ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണി ഉയര്‍ത്തുന്നുവെന്ന് പാക്കിസ്ഥാന്‍ രക്ഷാസമിതിയെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha