ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ മലയാളി മരിച്ച നിലയില്‍ കണ്ടെത്തി

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ 27 കാരനായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ വര്‍മംകോട് കറുവാന്‍തൊടി അബ്ദുല്‍ സമദിന്റെ മകന്‍ മുഹമ്മദ് ഷാനിബ് (27) മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.
മൃതദേഹത്തിനു 10 ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഏപ്രില്‍ 13നാണ് വീട്ടില്‍നിന്നു പോയതെന്നും പറയുന്നു. മൃതദേഹം വനത്തില്‍നിന്നാണ് കണ്ടെത്തിയത് എന്നാണ് പുറത്തുവന്ന വിവരം.
https://www.facebook.com/Malayalivartha