ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന പദവി രാഷ്ട്രപതി കേരളത്തിന്റെ നെറുകയില്‍ ചാര്‍ത്തി

രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമെന്ന പദവി കേരളത്തിന്റെ നെറുകയില്‍ ചാര്‍ത്തി. മലബാറിന്റെ ഐടി വികസനത്തിനു വേണ്ടി യുഎല്‍ സൈബര്‍ പാര്‍ക്ക് എന്ന സ്വപ്നസാക്ഷാത്കാരവും രാഷ്ട്രപതി നാടിനു സമര്‍പ്പിച്ചു.
ഒരേ വേദിയില്‍ നാല് അഭിമാന പദ്ധതികളുടെ സാക്ഷാത്കാരത്തിനാണു കേരളം സാക്ഷിയായത്.
സ്ത്രീ ശാക്തീകരണത്തില്‍ മുന്‍ മാതൃകകള്‍ ഇല്ലാത്ത ജെന്‍ഡര്‍ പാര്‍ക്ക് എന്ന ആദ്യത്തെ സ്ത്രീപക്ഷ പഠന, ഗവേഷണ കേന്ദ്രവും സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കു കൈത്താങ്ങേകാന്‍ കനിവ് എന്ന പേരില്‍ സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന കരുതല്‍ പദ്ധതിയും രാഷ്ട്രപതി സമര്‍പ്പിച്ചു. ഇന്നു ഡിജിറ്റല്‍ കേരളയുടെ രൂപത്തില്‍ നില്‍ക്കുന്നത് അക്ഷയ കേന്ദ്രങ്ങള്‍ വഴി കേരളം തുടങ്ങിവച്ച കംപ്യൂട്ടര്‍ സാക്ഷരത പദ്ധതിയാണ് രാഷ്ട്രപതി പറഞ്ഞു.
10 കൊല്ലം മുന്‍പ് തുടങ്ങിയ ഇ ഗവേണന്‍സ് പദ്ധതി ഇന്ന് 600 സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ഓണ്‍ലൈനായി നല്‍കുന്നു. ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട് ഫോണിന്റെയും വര്‍ധിച്ച ലഭ്യത വിജ്ഞാന അധിഷ്ഠിത സമ്പദ് ഘടനയാക്കി കേരളത്തെ മാറ്റി. ജനസംഖ്യയില്‍ 95 ശതമാനം മൊബൈല്‍ ഫോണും 60 ശതമാനം ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന സംസ്ഥാനം, ഗ്രാമ പഞ്ചായത്തുകള്‍ തോറും ബ്രോഡ് ബാന്‍ഡ് സൗകര്യം എന്നിവ കേരളത്തെ അക്ഷരാര്‍ഥത്തില്‍ !ഡിജിറ്റല്‍ സംസ്ഥാനമാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു.
സ്ത്രീ-പുരുഷ സമത്വത്തില്‍ കേരളം മാതൃകയാണെന്നു രാഷ്ട്രപതി പറഞ്ഞു. വികസനത്തിലും വിഭവങ്ങളുടെ വീതം വയ്പ്പിലും സ്ത്രീ പുരുഷ തുല്യത കൈവരിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ വേണമെന്ന ആശയത്തില്‍ നിന്ന് ഉടലെടുത്ത ജെന്‍ഡര്‍ പാര്‍ക്ക് സ്ത്രീശാക്തീകരണത്തില്‍ ഒരു പുതിയ ചുവടുവയ്പ്പാണ്. സ്ത്രീപക്ഷ പഠനങ്ങളുടെയും സംരംഭക പരിശീലനങ്ങളുടെയും ആസ്ഥാനമായി ജെന്‍ഡര്‍ പാര്‍ക്ക് പ്രവര്‍ത്തിക്കും. കേവലം ഗവേഷണ കേന്ദ്രം മാത്രമാക്കാതെ സ്ത്രീ ശാക്തീകരണ മേഖലയിലെ പുതിയ കണ്ടെത്തലുകള്‍ പരീക്ഷിക്കാനുള്ളം ഇടം കൂടിയാക്കി ജെന്‍ഡര്‍ പാര്‍ക്കിനെ മാറ്റണമെന്നും രാഷ്ട്രപതി നിര്‍ദേശിച്ചു.
സഹജീവികളോടു കരുതലും കരുണയും കാട്ടുന്ന കേരളത്തിന്റെ വലിയ പാരമ്പര്യത്തിനു മുതല്‍ക്കൂട്ടാണ് സാമൂഹിക നീതി വകുപ്പിന്റെ കനിവ് പദ്ധതിയെന്നും രാഷ്ട്രപതി പറ!ഞ്ഞു. ഭക്ഷണമില്ലാതെയും ചികില്‍സ കിട്ടാതെയും പരിചരണമില്ലാതെയും കേരളത്തില്‍ ആരുമുണ്ടാകരുതെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് കനിവ് പദ്ധതിയിലൂടെ യാഥാര്‍ഥ്യമാകുന്നത്. കേരളത്തിന്റെ ചിന്തയിലും സംസ്‌കാരത്തിലും അന്തര്‍ലീനമായ ജനാധിപത്യ ബോധത്തെ രാഷ്ട്രപതി അഭിനന്ദിച്ചു. വിദ്യാസമ്പന്നരായ ഒരു ജനതതിയില്‍ അടിസ്ഥാനമിട്ടതാണ് കേരളത്തിലെ ജനാധിപത്യം. ഇവിടെ വിവിധ മതങ്ങളും വിവിധ വംശങ്ങളും നൂറ്റാണ്ടുകളായി സഹവര്‍ത്തിത്വത്തോടെ കഴിയുന്നു. ഇന്ത്യയുടെ അടിസ്ഥാനമായ നാനാത്വത്തില്‍ ഏകത്വം കൃത്യമായി പ്രതിഫലിക്കുന്ന സംസ്ഥാനം കേരളമാണെന്നും രാഷ്ട്രപതി പറഞ്ഞു.
ഗവര്‍ണര്‍ പി. സദാശിവം അധ്യക്ഷനായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ മന്ത്രി പി.െക. കുഞ്ഞാലിക്കുട്ടി, സാമൂഹിക നീതി മന്ത്രി ഡോ. എം.കെ. മുനീര്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, എം.െക. രാഘവന്‍ എംപി, യുഎല്‍ സൈബര്‍ പാര്‍ക്ക് ചെയര്‍മാന്‍ രമേശന്‍ പാലേരി എന്നിവര്‍ പ്രസംഗിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha