പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി

പെട്രോള്‍ പമ്പുകളില്‍ ടോയ്‌ലറ്റ് ഉപയോഗം സംബന്ധിച്ച വിഷയത്തില്‍ പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് വീണ്ടും തിരിച്ചടി. ദേശീയപാതയിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്കും, ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി. പെട്രോള്‍ പമ്പ് ഉടമകള്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
പെട്രോള്‍ പമ്പുകളിലെ ശൗചാലയ സൗകര്യ ഉപയോഗവുമായി ബന്ധപ്പെട്ട് ദേശീയപാതാ അതോറിറ്റിയെയും ഹൈക്കോടതി വിമര്‍ശിച്ചു. യാത്രികര്‍ക്ക് ദേശീയപാതയോരത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത് എന്‍എച്ച്എഐ ആണ്. കൃത്യമായ ദൂരപരിധിയില്‍ എന്‍എച്ച്എഐ അടിസ്ഥാന സൗകര്യമൊരുക്കണമെന്നും അടിസ്ഥാന സൗകര്യം ഒരുക്കേണ്ട ബാധ്യത പെട്രോള്‍ പമ്പ് ഉടമകള്‍ക്ക് മേല്‍ നല്‍കാനാവില്ലെന്നും ഹൈക്കോടതി നിരീക്ഷണത്തില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha