ഉമ്മന്‍ചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; ഗണ്‍മാന്‍ അശോകന് പരിക്ക്

കോട്ടയം ഏറ്റുമാനൂരിന് സമീപത്ത് വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പുലര്‍ച്ചെ 2.55ന് മായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ മുന്‍ സീറ്റില്‍ മുഖം ഇടിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ചുണ്ടിന് നേരിയപരിക്കുണ്ട്. സംഭവം നടക്കുന്ന സമയം ഉമ്മന്‍ചാണ്ടി നല്ല ഉറക്കത്തിലായിരുന്നു ജനാലയുടെ ചില്ല് തെറിച്ചുവീണ് ഗണ്‍മാന്‍ അശോകനും പരിക്കേറ്റു.
കാണക്കാരി പള്ളിപ്പടിക്കു സമീപത്തെ വളവില്‍വെച്ച് കാര്‍ നിയന്ത്രണം വിട്ട് വഴിയോരത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. ടയര്‍ പഞ്ചറാണ് അപകടത്തിന് കാരണമായതെന്നാണ് ഔദ്യോഗിക ഭാഷ്യം.അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായാണെന്നും, സീറ്റ് ബെല്‍റ്റ് ധരിച്ചതിനാലാണ് കൂടുതല്‍ ദുരന്തം ഒഴിവായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അങ്കമാലിയില് നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി.അപകടത്തെ തുടര്‍ന്ന് അകമ്പടിവാഹനത്തില്‍ മുഖ്യമന്ത്രിയെ നാട്ടകം ഗസ്റ്റ് ഹൗസിലെത്തിക്കുകയും മെഡിക്കല്‍ കോളജില്‍ നിന്ന് ഡോക്ടര്‍മാരെത്തി പരിശോധിക്കുകയും ചെയ്തു.
ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം കോട്ടയം പുതുപ്പള്ളിയിലെ വീട്ടിലെത്തിയെ മുഖ്യമന്ത്രി പതിവ് ദേവാലയ സന്ദര്‍ശനത്തിന് ശേഷം ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി.അദ്ദേഹത്തിന്റെ ഇന്നത്തെ ഔദ്യോഗിക പരിപാടികളിലും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha