ഉത്തര മലബാറിന്റെ ആകാശസ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കി കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങി

കണ്ണൂരിന് സ്വപ്ന സാക്ഷാത്ക്കാരം. പതിനായിരങ്ങളെ സാക്ഷിയാക്കി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ന് ആദ്യവിമാനം പറന്നിറങ്ങി. പരിസ്ഥിതി സൗഹൃദ വിമാനത്താവളമെന്ന പ്രത്യേകത പുതിയ എയര്‍പോര്‍ട്ടിനുണ്ട്. ആദ്യഘട്ടത്തില്‍ 3050 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന റണ്വേ്യുടെ 2400 മീറ്റര്‍ ഭാഗത്തെ പ്രവൃത്തി പൂര്‍ത്തിയാക്കിയാണ് രാവിലെ 9.02-ഓടെ വ്യോമസേനയുടെ കോഡ് 2ബി വിമാനമാണ് പരീക്ഷണാര്‍ത്ഥം ഇറക്കിയത്. വിമാനമിറങ്ങുന്നത് കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം മന്ത്രിമാരും സര്‍ക്കാ ര്‍ ഉദ്യോഗസ്ഥരും പ്രദേശവാസികളും എത്തിയിരുന്നു. റണ്‍ വേ സംവിധാനം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് വിമാനം ഇറക്കിയത്.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ 12 പേര്‍ക്കിരിക്കാവുന്ന ഡോര്‍ നീര്‍ വിമാനം മട്ടന്നൂരിന്റെ മണ്ണില്‍ മുത്തമിടുന്നതോടെ കണ്ണൂര്‍ വീണ്ടും ഒരു ചരിത്രമുഹൂര്‍ത്തത്തിനുകൂടി സാക്ഷിയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha