ഗവ. മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം റിട്ട. പ്രഫസര്‍ ഡോ. പി.സി.ഈശോ അന്തരിച്ചു...

ഗവ. മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം റിട്ട. പ്രഫസര്‍ ഡോ. പി.സി.ഈശോ (82) അന്തരിച്ചു. കോഴിക്കാട് മെഡിക്കല്‍ കോളജില്‍ 1970 ല്‍ ട്യൂട്ടറായി അധ്യാപന രംഗത്ത് പ്രവേശിച്ച അദ്ദേഹം പ്രൊഫസറായി 1998 ല്‍ വിരമിച്ചു.
കാലിക്കറ്റ് യൂണിവഴ്‌സിറ്റി ഡീന്‍ ഫാക്കല്‍റ്റി ഓഫ് മെഡിസിന്‍ ആയി പ്രവര്‍ത്തിച്ചു. ക്ലിനിക്കല്‍ മെഡിസിനിലെ വൈഭവത്തിന് കോഴിക്കോട് ഐഎംഎ ബെസ്റ്റ് ഡോക്ടര്‍ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് ഗോള്‍ഡ് മെഡലോടെ എംബിബിഎസ് ബിരുദം നേടിയ അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നാണ് എംഡി പാസ്സായത്. വിരമിച്ച ശേഷം കോഴിക്കോട് പിവിഎസ്, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചു.ഭാര്യ : മറിയാമ്മ വര്‍ഗ്ഗീസ്. മക്കള്‍. ജെയിംസ് പി. ഈശോ, സൂസന്‍ പി.ഈശോ. സംസ്‌കാര ശുശ്രൂഷ 25ന് ഉച്ചയ്ക്ക് 2 മണിക്ക് പൊറ്റമ്മല്‍ പടിഞ്ഞാറ്റുംകര ഭവനത്തില്‍ നടക്കും. സംസ്‌കാരം 26 ന് വെസ്റ്റ്ഹില്‍ ബ്രദറന്‍സ് അസംബ്ലി സെമിത്തേരിയില്‍ നടക്കും .
"
https://www.facebook.com/Malayalivartha