സര്‍ക്കാര്‍ ദിവസവേതന, കരാര്‍ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും ശമ്പളം പുതുക്കി

ദിവസവേതന, കരാര്‍ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും ശമ്പളം പുതുക്കി നിശ്ചയിച്ച് ഉത്തരവായി. ഒഴിവുകള്‍ യഥാസമയം പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും വിവിധ തസ്തികകളില്‍ ദിവസവേതന, കരാര്‍ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്തുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
പുതുക്കിയ വേതനനിരക്ക് ഇപ്രകാരം.
കാറ്റഗറി ഒന്ന്ദിവസക്കൂലി 600 രൂപ, പരമാവധി മാസക്കൂലി 16,200, പരമാവധി മാസക്കൂലി 16,500 രൂപ. കാറ്റഗറി രണ്ട്ദിവസക്കൂലി 650 രൂപ, പരമാവധി മാസക്കൂലി 17,550, കരാറുകാരുടെ പരമാവധി മാസക്കൂലി 18,000 രൂപ. കാറ്റഗറി മൂന്ന് ദിവസക്കൂലി 675 രൂപ, പരമാവധി മാസക്കൂലി 18,900, കരാറുകാരുടെ പരമാവധി മാസക്കൂലി 19,000 രൂപ. കാറ്റഗറി നാല് ദിവസക്കൂലി 700 രൂപ, പരമാവധി മാസക്കൂലി 19,600, കരാറുകാരുടെ പരമാവധി മാസക്കൂലി 20,000 രൂപ. കാറ്റഗറി അഞ്ച് ദിവസക്കൂലി 750 രൂപ, പരമാവധി മാസക്കൂലി 21,900, കരാറുകാരുടെ പരമാവധി മാസക്കൂലി 22,000 രൂപ. കാറ്റഗറി ആറ് ദിവസക്കൂലി 850 രൂപ, പരമാവധി മാസക്കൂലി 24,650, കരാറുകാരുടെ പരമാവധി മാസക്കൂലി 25,200 രൂപ. കാറ്റഗറി ഏഴ് ദിവസക്കൂലി 900 രൂപ, പരമാവധി മാസക്കൂലി 26,100, കരാറുകാരുടെ പരമാവധി മാസക്കൂലി 26,500 രൂപ. കാറ്റഗറി എട്ട് ദിവസക്കൂലി 975 രൂപ, പരമാവധി മാസക്കൂലി 27,300, കരാറുകാരുടെ പരമാവധി മാസക്കൂലി 27,800 രൂപ. കാറ്റഗറി ഒമ്പത് ദിവസക്കൂലി 975 രൂപ, പരമാവധി മാസക്കൂലി 29,900, കരാറുകാരുടെ പരമാവധി മാസക്കൂലി 29,200 രൂപ. കാറ്റഗറി 10ദിവസക്കൂലി 1,075 രൂപ, പരമാവധി മാസക്കൂലി 32,250, കരാറുകാരുടെ പരമാവധി മാസക്കൂലി 32,300 രൂപ. കാറ്റഗറി 11ദിവസക്കൂലി 1,300 രൂപ, പരമാവധി മാസക്കൂലി 39,000, കരാറുകാരുടെ പരമാവധി മാസക്കൂലി 39,500 രൂപ. കാറ്റഗറി 12ദിവസക്കൂലി 1750 രൂപ, പരമാവധി മാസക്കൂലി 50,750, കരാറുകാരുടെ പരമാവധി മാസക്കൂലി 51,600 രൂപ. 2016 ഏപ്രില്‍ മുതല്‍ പുതുക്കിയ ശമ്പള നിരക്ക് പ്രാബല്യത്തില്‍ വരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha