സംസ്ഥാനം ചുട്ടുപൊള്ളുന്നു; കൊല്ലത്ത് ഒരാള്‍ക്കു സൂര്യാതപമേറ്റു

കേരളം ചുട്ടുപൊള്ളുന്നു. കനത്ത ചൂട് സഹിക്കാന്‍ കഴിയാതെ തൊഴിലാളികള്‍ വലയുന്നു. ഇതിനിടെ, കടയ്ക്കലില്‍ ചിതറ കാന്നൂര്‍ റാഫി മന്‍സിലില്‍ റാഷിദിന് (25) സൂര്യാതപമേറ്റു. സ്വകാര്യ കമ്പനിയില്‍ സൈറ്റ് സൂപ്പര്‍വൈസറായ റാഷിദിനു തിരുവനന്തപുരത്തു ബാലരാമപുരത്തു നിര്‍മാണ ജോലിക്കിടെയാണു മുതുകത്തു പൊള്ളലേറ്റത്. താലൂക്ക് ആശുപത്രിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് സൂര്യാതപമാണെന്നു സ്ഥിരീകരിച്ചത്.
ഇന്നലെ കോഴിക്കോട്ട് 37.4 ഡിഗ്രിയും കോട്ടയത്ത് 37 ഡിഗ്രിയും ചൂടനുഭവപ്പെട്ടു. ഫെബ്രുവരിയിലെ ശരാശരി ചൂടിനേക്കാള്‍ അധികമാണിത്. കോഴിക്കോട്ട് ഇതിനു മുന്‍പ് ഫെബ്രുവരിയില്‍ അനുഭവപ്പെട്ട കൂടിയ ചൂട് കഴിഞ്ഞ 20നു രേഖപ്പെടുത്തിയ 37.6 ഡിഗ്രിയായിരുന്നു. കോട്ടയത്ത് ഇതേ ദിവസം രേഖപ്പെടുത്തിയ 37.5 ഡിഗ്രിയും റെക്കോര്‍ഡ് ആണ്. കൊച്ചിയില്‍ ഇന്നലെ 36.1 ഡിഗ്രിയായിരുന്നു ചൂട്. വരും ദിവസങ്ങളില്‍ വേനല്‍മഴ ലഭിച്ചില്ലെങ്കില്‍ ചൂട് ഇനിയും കൂടും. കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയ കൂടിയ ചൂട് പാലക്കാട്ടെ 41.5 ഡിഗ്രിയാണ്. അടുത്ത ഒരാഴ്ചത്തേക്ക് ചൂടു കൂടുമെന്നു മാത്രമല്ല മഴയൊട്ടും പ്രതീക്ഷിക്കുകയും വേണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. 20നു രേഖപ്പെടുത്തിയ 37.6 ഡിഗ്രി സെല്‍ഷ്യസ് കോഴിക്കോട് നഗരത്തിലെ റെക്കോര്‍ഡ് ചൂട് ആണ്. ഇന്നലെ 36.6 ആണ് ഉയര്‍ന്ന താപനിലയായി രേഖപ്പെടുത്തിയതെങ്കിലും അടുത്ത ദിവസങ്ങളില്‍ ഇതിനിയും ഉയരാനാണ് സാധ്യത. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുകhttps://www.facebook.com/Malayalivartha