മദ്യപാനിയെന്ന് വ്യാജ പ്രചരണം; ചിന്താ ജെറോം നിയമ നടപടിക്ക്

പകപോക്കലുകള്‍ വ്യക്തഹത്യയിലേക്ക് നടക്കുന്ന ഇടമായി മാറുകയാണോ സൈബര്‍ തെരുവ്. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് എതിരെ ഇടത് യുവജന നേതാവ് ചിന്താ ജെറോം നിയമ നടപടിക്ക് ഒരുങ്ങുന്നു. കട്ടന്‍ ചായ കുടിക്കുന്ന ചിന്തയുടെ ചിത്രം മദ്യപിക്കുന്നുവെന്ന രീതിയില്‍ നവമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് തീരുമാനം. എസ്.എഫ്.ഐ മുന്‍ കേന്ദ്ര കമ്മിറ്റിയംഗവും നിലവില്‍ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവുമാണ് ചിന്താ ജെറോം.
അഭിമുഖത്തിനിടെ ആര്‍.എസ്.എസിന് എതിരായി താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രകോപിതരായ സംഘപരിവാര്‍ അനുകൂലികളാണ് വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് ചിന്താ ജെറോം ആരോപിക്കുന്നു. മുമ്പും സമാന കുപ്രചരണങ്ങള്‍ നടന്നിട്ടുണ്ടെന്നും അതിനാലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്നും ചിന്ത വ്യക്തമാക്കി.
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.കെ. സുനില്‍ നാഥ് സ്വകാര്യ ചാനലിനുവേണ്ടി നടത്തിയ അഭിമുഖത്തിലെ ദൃശ്യങ്ങളാണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ അഭിമുഖത്തിനിടെ ചിന്താ ജെറോമിന്റെ അമ്മ കട്ടന്‍ചായയുമായി എത്തുന്നതും ചിന്തയും സുനില്‍ നാഥും ചായ കുടിക്കുന്നതും വ്യക്തമാണ്. ഇതില്‍നിന്ന് ശേഖരിച്ച ചിത്രങ്ങള്‍ ഇടതുപക്ഷം അധികാരത്തിലെത്തിയാല്‍ പൂട്ടിയ ബാറുകള്‍ തുറന്നുനല്‍കുമെന്ന വാചകങ്ങള്‍ക്കൊപ്പം പ്രചരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha