കേരളാ കോണ്‍ഗ്രസിനെ അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെല്ലാം ഉടന്‍ അവസാനിക്കും: പി.ജെ ജോസഫ്

നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച പൊട്ടിത്തെറികളാണ് കേരളാ കോണ്‍ഗ്രസിനെ അലട്ടിക്കൊണ്ടിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെല്ലാം ഉടന്‍ അവസാനിക്കുമെന്ന് മന്ത്രി പി.ജെ ജോസഫ്. പ്രശ്‌ന ദൂരീകരണത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ജോസഫ് പറഞ്ഞു. ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ പ്രശ്‌നങ്ങളില്ലെന്ന വെളിപ്പെടുത്തലുമായി കെ.എംമാണിയും, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ പാര്‍ട്ടിയ്ക്കുള്ളില്‍ തര്‍ക്കങ്ങളുണ്ടെന്ന് തുറന്നടിച്ച് പി.ജെ ജോസഫ് രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് പാര്‍ട്ടിയ്ക്കുള്ളിലെ ഭിന്നതകള്‍ മറനീക്കി പുറത്തു വന്നത്.
ജോസഫിന്റെ തുറന്നു പറച്ചിലിനെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും എന്നാല്‍, പാര്‍ട്ടിയ്ക്കുള്ളില്‍ ഭിന്നതയില്ലെന്നും മാണി വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha