ജെ. എന്‍.യു വിഷയത്തില്‍ മോഡിയെ സഹായിച്ചാലെന്ത്; മോഹന്‍ലാല്‍ രക്ഷപ്പെട്ടല്ലോ

ദാ വന്നു എവിടെ പോയി ആവോ...എങ്കിലും മോദിജി ഇതൊരു വല്ലാത്ത പണിയായിപ്പോയി. ഒന്നാമതെ സിനിമ ഫീഡില്‍ തമ്മില്‍ രസക്കുറവുള്ള രണ്ടുപേരെയും കൊതിപ്പിച്ചിട്ട് ഒരാള്‍ക്ക് തല്ലും മറ്റൊരാള്‍ക്ക് തലോടലും കൊടുക്കുന്നതെന്തു നീതി. ഒന്നുമില്ലെങ്കിലും മോദി അധികാരത്തില്‍ എത്തിയപ്പോള്‍ നേരിട്ടെത്തി ടിയാന്‍ തലകാണിച്ചതല്ലേ എന്നിട്ടെന്താ ഇങ്ങനെ. വല്ലാത്ത കൊതിപ്പിച്ച് ചെയര്‍മാന്‍ സ്ഥാനവും ഓഫര്‍ ചെയ്തിട്ട് ഇപ്പോള്‍ ഒരനക്കവും ഇല്ല. ഇതറിഞ്ഞിരുന്നേ ഇവിടിരുന്ന് കുറച്ച് ബ്ലോഗ് എഴുതിയാല്‍ മതിയായിരുന്നു. എന്താല്ലെ.. ഇവന്‍മാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് ഇപ്പോള്‍ നടന്‍ പറഞ്ഞുതുടങ്ങിയത്രെ.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിഷയത്തില്‍ ബിജെപി സര്‍ക്കാരിന് അനുകൂലമായി രംഗത്തെത്തിയ മോഹന്‍ലാലിന് മണിക്കൂറുകള്‍ക്കുള്ളില്‍ നരേന്ദ്രമോഡിയുടെ സഹായം.
നിയമവിരുദ്ധമായി ആനക്കൊമ്പ് കൈവശം സൂക്ഷിച്ച കേസില്‍ മോഹന്‍ലാലിനെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പരിസ്ഥിതി നിയമത്തിലെ പൊതുമാപ്പ് വ്യവസ്ഥയനുസരിച്ചാണ് മോഹന്‍ലാലിനെ ആനക്കൊമ്പ് കേസില്‍ നിന്നും ഒഴിവാക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചത്. 2011ലാണ് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും 13 കോടി വിലവരുന്ന ആനക്കൊമ്പുകള്‍ പിടികൂടിയത്. സംസ്ഥാന വനംവകുപ്പിന്റെ കോടനാട് റേഞ്ച് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കിയില്ല. ഇത് മോഹന്‍ലാലിന് അനുകൂലമായി മാറി. സംസ്ഥാന വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഇടപെടലിനെ തുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്നത്.
ഇതിനിടെ ലാലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതി ഉള്‍പ്പെടെ നിരവധി കോടതികളില്‍ ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടെങ്കിലും എല്ലാം ലാലിനു അനുകൂലമായി മാറുകയായിരുന്നു.
1972 നിയമപ്രകാരം വനം വകുപ്പിനെ അറിയിച്ചശേഷം വനവിഭവം കൈയ്യില്‍ വയ്ക്കാമെന്ന നിയമം തനിക്ക് ബാധകമാക്കണമെന്നാവശ്യപ്പെട്ടാണ് മോഹന്‍ലാല്‍ കേന്ദ്ര വനം മന്ത്രാലയത്തെ സമീപിച്ചത്. നിയമത്തിലെ 40(4)വകുപ്പ് പ്രകാരം കേരള സര്‍ക്കാരിലെ വനം വകുപ്പ് മേധാവിയെ സമീപിക്കാനാണ് കേന്ദ്രമന്ത്രാലയം ലാലിന് നിര്‍ദ്ദേശം നല്‍കിയത്. അതു പ്രകാരം കേരള സര്‍ക്കാരിനെ ലാല്‍ സമീപിച്ചു. ഇനി നിയമപ്രകാരം ലാലിന് ആനക്കൊമ്പ് കൈയില്‍ സൂക്ഷിക്കാം., കേന്ദ്ര ഉത്തരവ് മോഹന്‍ലാലിന് മാത്രം ബാധകമാണെന്നാണ് മുഖ്യ വനപാലകന്റെ ഉത്തരവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha