പുകവലിക്കാര്‍ വലിയ വില നല്‍കേണ്ടി വരും; സിഗരറ്റിന് നികുതി 50 ശതമാനം ഉയര്‍ത്തി

ബിജെപി സര്‍ക്കാരിന്റെ പുതിയ ബജറ്റ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പുകവലിക്കാര്‍ വലയുമെന്ന് ഉറപ്പായി. പുകവലിക്ക് കര്‍ശനമായ നിയന്ത്രണം കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് സിഗരറ്റിന് നികുതി 50 ശതമാനമാണ് ഉയര്‍ത്തിയത്. ഇതോടെ പുകവലിക്കാര്‍ക്ക് വന്‍തുക നല്‍കേണ്ടി വരും.
സിഗററ്റിന്റെ നികുതി വന്‍തോതില്‍ കൂട്ടിയതിന് പിന്നാലെ പുകയില ഉല്‍പ്പന്നങ്ങളുടെ നികുതി 10 ശതമാനത്തില്‍ നിന്നും 15 ആക്കിയാണ് കൂട്ടിയരിക്കുന്നത്. അതേസമയം ബീഡിയെ ഒഴിവാക്കിയിട്ടുണ്ട് എന്നതാണ് പുകവലിക്കാര്‍ക്ക് കിട്ടുന്ന ഏക ആശ്വാസം. വില കയറുമെന്ന് ഉറപ്പായവയുടെ പട്ടികയില്‍ ആഡംബര കാറുകളും റെഡിമെയ്ഡ് വസ്ത്രങ്ങളും ഉണ്ട്. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് പുറമേ വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്കും വില കൂടും.
സെസ് 15 ശതമാനമായി ഉയര്‍ത്തി. 10 ലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള കാറുകളില്‍ പെട്രോള്‍ കാറുകള്‍ക്ക് 1 ശതമാനവും ഡീസല്‍ കാറുകള്‍ക്ക് രണ്ടര ശതമാനമാണ് സെസ് ഏര്‍പ്പെടുത്തുക. അതേസമയം വീട് നിര്‍മ്മാണത്തിന് നികുതിയിളവ് ലഭിച്ചു. ചെറുകിട വീട് നിര്‍മ്മാണത്തിന് നികുതിയിളവിന് പുറമേ വീട്ടുവാടക നികുതിയിളവ് 24,000 ല്‍ നിന്നും 60,000 മാക്കി ഉയര്‍ത്തി. 3000 ജനറിക് മരുന്ന് കേന്ദ്രങ്ങള്‍ തുടങ്ങും. ഭിന്നശേഷി ഉള്ളവര്‍ക്കുള്ള ഉപകരണങ്ങള്‍, ബ്രയില്‍ ലിപി കടലാസ് എന്നിവക്ക് വില കുറയും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha