കള്ളപ്പണം വെളുപ്പിക്കാന്‍ ബജറ്റിലൂടെ അവസരം നല്‍കി ധനമന്ത്രി

കള്ളപ്പണ നിക്ഷേപമുളളവര്‍ക്ക് അതിന്റെ തോതും മറ്റു വിവരങ്ങളും വെളിപ്പെടുത്തി നിയമപരമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരവസരം കൂടി നല്‍കി. 45 ശതമാനം നികുതി നല്‍കി കള്ളപ്പണം വെളുപ്പിക്കാനാവുമെന്ന പൊതു ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 30 ശതമാനം നികുതിയും 7.5 ശതമാനം വീതം സര്‍ചാര്‍ജ്ജും പിഴയും ചേര്‍ത്താണ് 45 ശതമാനമായി നിജപ്പെടുത്തിയത്.
ആദായ നികുതി നിയമപ്രകാരം ഇങ്ങനെ വെളിപ്പെടുത്തുന്ന വിവരങ്ങളെ കുറിച്ച് അന്വേഷണമോ സൂക്ഷ്മപരിശോധനയോ ഉണ്ടാവില്ല. ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെ ആയിരിക്കും ഈ പദ്ധതി നടപ്പാക്കുക. അധികാരത്തില്‍ വന്ന് 100 ദിവസത്തിനുള്ളില്‍ കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അത് നടപ്പായിരുന്നില്ല. തുടര്‍ന്നാണ് ഒരവസരം കൂടി നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha