പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ക്രമക്കേട് നടത്തിയതിന് തെളിവില്ലെന്ന് വിജിലന്‍സ് കോടതി

പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രി ക്രമക്കേട് നടത്തി എന്നതിന് തെളിവു കാണുന്നില്ലെന്ന് വിജിലന്‍സ് കോടതി. എന്നാല്‍ പാറ്റൂരില്‍ കയ്യേറ്റം നടന്നു എന്ന് പ്രഥമദൃഷ്ട്യാ ബോധ്യമാകുന്നതായും വിജിലന്‍സ് കോടതി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്ചുതാനന്ദന്‍ നല്‍കിയ ഹര്‍ജി മാര്‍ച്ച് 29 ലേക്ക് മാറ്റി.
ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുമ്പോളാണ് നിര്‍ണ്ണായകമായ നിരീക്ഷണങ്ങള്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി നടത്തിയത്. ഫയലുകള്‍ പരിശോധിക്കുമ്പോള്‍ മുഖ്യമന്ത്രി എന്തെങ്കിലും ക്രമക്കേട് നടത്തിയതായി തെളിയുന്നില്ലെന്നായിരുന്നു ജഡ്ജി ജോണ്‍ ജെ ഇല്ലിക്കാടന്റെ നിരീക്ഷണം.
'പാറ്റൂരില്‍ 16 സെന്റ് ഭൂമി കയ്യേറി എന്നത് വ്യക്തമാണ്. ചില പ്രശ്‌നങ്ങള്‍ ഫയലുകളില്‍ ഉണ്ടെന്നും വിജിലന്‍സ് ജഡ്ജി പറഞ്ഞു. എന്നാല്‍ ജലവിഭവ വകുപ്പ്, റവന്യൂ വകുപ്പ്, വിജിലന്‍സ് വകുപ്പ് എന്നിവ അറിയാതെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തു എന്ന് വിഎസിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇത് റൂള്‍സ് ഓഫ് ബിസിനസിന് വിരുദ്ധമാണ്. മുഖ്യമന്ത്രി റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചു എന്നായിരുന്നു വി എസിന്റെ അഭിഭാഷകന്‍വാദിച്ചത്. എന്നാല്‍ കേവലമായ സിവില്‍ കേസാണ് പാറ്റൂരിലേതെന്ന് വിജിലന്‍സിന്റെ അഭിഭാകന്‍ വാദിച്ചു.
മുഖ്യമന്ത്രി ക്രമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നും വിജിലന്‍സ് അഭിഭാഷകന്‍ വാദിച്ചു. കേസില്‍ ആമിക്കസ് ക്യൂറി , അഭിഭാഷകകമ്മീഷന്‍ എന്നവരുടെ റിപ്പോര്‍ട്ട് ലോകായുക്ത പരിഗണിക്കുന്നതിനാല്‍ തത്ക്കാലം ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കുകയാണെന്ന് കോടതി വ്യക്തമാക്കി. ഇനി മാര്‍ച്ച് 29 ന് പാറ്റൂര്‍ കേസ് കോടതി പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha