ലൈസന്‍സുകള്‍ പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പുകള്‍ ഇന്നുരാത്രി മുതല്‍ അടച്ചിടും

സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അടച്ചിടും. പമ്പുകളുടെ ലൈസന്‍സുകള്‍ ഓയില്‍ കമ്പനികള്‍ പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കേരള ഫെഡറേഷന്‍ ഓഫ് പെട്രോള്‍ ട്രേഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നത്. കമ്പനി പ്രതിനിധികളും അസോസിയേഷന്‍ ഭാരവാഹികളും കഴിഞ്ഞ ദിവസം നടത്തിയ മൂന്നാം വട്ട ചര്‍ച്ചയിലും തീരുമാനമായില്ല.
കഴിഞ്ഞ വര്‍ഷം വരെ എക്‌സ്‌പ്ലോസീവ് ലൈസന്‍സ് ഉള്‍പ്പെടെ എല്ലാ ലൈസന്‍സുകളും കമ്പനികളാണ് ഡീലര്‍മാര്‍ക്ക് എടുത്തു നല്‍കിയിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ലൈസന്‍സുകള്‍ നല്‍കാന്‍ കമ്പനികള്‍ ഇത്തവണ തയ്യാറാവാത്തതോടെയാണ് ഡീലര്‍മാര്‍ സമരത്തിലേക്ക് നീങ്ങുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha