കേരള സാഹിത്യ അക്കാദമിയുടെ 2014ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരള സാഹിത്യ അക്കാദമിയുടെ 2014ലെ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ടി.പി. രാജീവന്‍ രചിച്ച 'കെ.ടി.എന്‍. കോട്ടൂര്‍: എഴുത്തും ജീവിതവും' നോവല്‍ വിഭാഗത്തിലെ പുരസ്‌കാരം നേടി. പി.എന്‍. ഗോപീകൃഷ്ണന്റെ 'ഇടിക്കാലൂരി പനമ്പട്ടടി' മികച്ച കവിതാസമാഹാരമായി. വി.ആര്‍. സുധീഷിന്റെ 'ഭവന ഭേദന'മാണു മികച്ച ചെറുകഥ. ഡോ.എം. ഗംഗാധരന്റെ 'ഉണര്‍വിന്റെ ലഹരിയിലേക്ക്' സാഹിത്യ വിമര്‍ശനത്തിനുള്ള പുരസ്‌കാരവും സി.വി. ബാലകൃഷ്ണന്റെ 'പരല്‍മീനുകള്‍ നീന്തുന്ന പാടം' മികച്ച ആത്മകഥയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി. കാവാലം നാരായണ പണിക്കര്‍, പ്രഫ. എം. തോമസ് മാത്യു എന്നിവര്‍ക്ക് അക്കാദമി വിശിഷ്ടാംഗത്വം നല്‍കി. മേതില്‍ രാധാകൃഷ്ണന്‍, ദേശമംഗലം രാമകൃഷ്ണന്‍, ചന്ദ്രകല എസ്. കമ്മത്ത്, ജോര്‍ജ് ഇരുമ്പയം എന്നിവര്‍ക്ക് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha