മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കരമന നാലുവരിപ്പാത ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. എന്നാല്‍ സോളാര്‍, ബാര്‍ കോഴ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നടത്തുന്ന പ്രതിഷേധങ്ങള്‍ക്കും, കരിങ്കൊടി പ്രകടനങ്ങള്‍ക്കും എതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശക്തമായിത്തന്നെ പ്രതികരിച്ചു. നമ്മുടെ നാട്ടില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും, അതിപ്പോള്‍ നടന്നുവരികയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എന്നാല്‍ മുദ്രാവാക്യം വിളിച്ചതുകൊണ്ടോ, കരിങ്കൊടി കാട്ടിയതുകൊണ്ടോ നാട്ടില്‍ വികസനം വരില്ല. അതിനെല്ലാവരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് സ്റ്റാറ്റസില്‍ വിശദമാക്കുന്നു. ഇന്നു രാവിലെ തിരുവനന്തപുരത്ത് നടന്ന മുഖ്യമന്ത്രിയുടെ രണ്ടു പരിപാടികളിലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പണിപൂര്‍ത്തിയാകതെ തിരക്കിട്ട് ഉദ്ഘാടനം നടത്തുന്ന മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് വരാനാണ് ഇടത് യുവജനസംഘടനകളുടെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha