നാല്‍പത് വയസില്‍ കൂടുതല്‍ പ്രായമുളളവരെ ഡി.വൈ.എഫ്.ഐയില്‍ നിന്ന് ഒഴിവാക്കും

നാല്‍പത് വയസില്‍ കൂടുതല്‍ പ്രായമുളളവരെ സംഘടനയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുളള ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമ്മേളനത്തിന് ഇന്ന് മലപ്പുറം തിരൂരില്‍ തുടക്കമാവും. പുതിയ ഭാരവാഹികളേയും സമ്മേളനം തിരഞ്ഞെടുക്കും
നാല്‍പത് വയസില്‍ കൂടുതല്‍ പ്രായമുളളവരെ കര്‍ശനമായും സംഘടനയില്‍ നിന്ന് ഒഴിവാക്കാനുളള തീരുമാനത്തിനൊപ്പം സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷ് എം.എല്‍.എയും പടിയിറങ്ങുകയാണ്. എസ്.എഫ്.ഐയുടെ പ്രധാന ചുമതലകള്‍ വഹിച്ചെത്തുന്നവര്‍ക്ക് ഒരു പരിശോധനയുമില്ലാതെ ഡി.വൈ.എഫ്.ഐയില്‍ പ്രധാന സ്ഥാനങ്ങള്‍ നല്‍കുന്നൂവെന്ന് ജില്ലാ സമ്മേളനങ്ങളില്‍ ഉയര്‍ന്ന ആക്ഷേപമടക്കം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചയാകും.
പ്രതിനിധി സമ്മേളനം സിനിമ സംവിധായകന്‍ രഞ്ജിത് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി.പി.എം. പൊളിറ്റ്്ബ്യൂറോ അംഗം എം.എ. ബേബിയും വ്യാഴാഴ്ച നടക്കുന്ന സമാപനസമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്യും. എം.സ്വരാജ് സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യത.
എ.എന്‍. ഷംസീര്‍ സംസ്ഥാന പ്രസിഡന്റും പി. ബിജു ട്രഷററുമായുളള സംസ്ഥാന കമ്മിറ്റി നിലവില്‍ വരുമെന്നാണ് സൂചന. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം പി.എ. മുഹമ്മദ് റിയാസിനെ അഖിലേന്ത്യാ സെന്ററിലേക്ക് നിയോഗിക്കും. എം.ബി. രാജേഷ് എം.പി. അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയുബോള്‍ റിയാസിനെ പകരം ചുമതല ഏല്‍പിക്കുകയാണ് ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha