ഞങ്ങള്‍ക്കെന്തുമാകാം...പോലീസ് അക്കാദമി ഐ.ജിയുടെ മകന് ഔദ്യോഗിക വാഹനത്തില്‍ െ്രെഡവിംഗ് പരിശീലനം

ഉദ്യോഗസ്ഥനും സാധാരണക്കാരനും നിയമം എന്നും ഇവിടെ രണ്ടു തട്ടിലാണ് എന്നു തെളിയിക്കുന്ന മറ്റൊരു സംഭവം. രാമവര്‍മപുരം പോലീസ് അക്കാദമി ഐ.ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഔദ്യോഗിക വാഹനത്തില്‍ െ്രെഡവിംഗ് പരിശീലനം നടത്തിയത് വിവാദമാകുന്നു. അക്കാദമി ക്യാംപസിനകത്താണ് ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന്‍ ഔദ്യോഗിക വാഹനം ഓടിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. അഞ്ചു മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള മൂന്നു ദൃശ്യങ്ങളാണുള്ളത്. ഇത് സംബന്ധിച്ച് പോലീസുകാര്‍ മേലുദ്യോഗസ്ഥര്‍ക്ക് തെളിവു സഹിതം പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
മകന്‍ ഓടിക്കുന്ന കാറില്‍ ഐ.ജി ഒപ്പമില്ലെങ്കിലും പോലീസ് െ്രെഡവര്‍ അടുത്ത സീറ്റില്‍ ഇരിക്കുന്നുണ്ട്. മൂന്നു വീഡിയോകളിലും വ്യത്യസ്ത വാഹനങ്ങളാണ് ഓടിക്കുന്നത്. ഒരു വീഡിയോവില്‍ തൃശൂര്‍ റേഞ്ച് ഐ.ജിയുടെ ഔദ്യോഗിക വാഹനമാണ് ഓടിക്കുന്നതെങ്കില്‍ മറ്റൊന്നില്‍ പോലീസ് അക്കാദമിയിലെയും ഐ.ജിയുടെയും ഔദ്യോഗിക വാഹനങ്ങളാണ് ഓടിക്കുന്നത്. നേരത്തെ തൃശൂര്‍ റേഞ്ച് ഐ.ജിയുടെ ചുമതലയും സുരേഷ്‌രാജ് പുരോഹിത് വഹിച്ചിരുന്നു. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച ഐ.ജിയുടെ നെയിം ബോര്‍ഡും കൊടിയുമുള്ള വാഹനമാണ് മകന്‍ ഓടിക്കുന്നത്.
പോലീസ് അക്കാദമി കാന്റീനില്‍ ബീഫ് നിരോധിച്ചുകൊണ്ട് ഐ.ജി പുറപ്പെടുവിച്ച അനൗദ്യോഗിക ഉത്തരവ് നേരത്തെ വിവാദത്തിന് ഇടയാക്കിയിരുന്നു. ഐ.ജി സഞ്ചരിക്കുന്ന സമയത്ത് അക്കാദമി വളപ്പില്‍ മാറ്റു വാഹനങ്ങള്‍ പാടില്ല, പോലീസുകാര്‍ വഴിയരികില്‍ നില്‍ക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
അതിനിടെ, ഐ.ജിയുടെ മകന് ഔദ്യോഗിക വാഹനമോടിച്ച സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. എ.ഡി.ജി.പി രാജേഷ് ധവാനാണ് അന്വേഷണ ചുമതല.
മുന്‍പ് ശോഭാ സിറ്റിയില്‍ വിവാദ വ്യവസായ മുഹമ്മദ് നിഷാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ ഫെറാറി കാര്‍ ഓടിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഐ.ജിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ നിയമലംഘനം നടത്തിയത് വിവാദമായിട്ടും തലപ്പത്തുനിന്ന് നടപടിയുണ്ടാകാത്തത് പോലീസുകാര്‍ക്കിടയില്‍ അമര്‍ഷമുണ്ടക്കിയിട്ടുണ്ട്. പോലീസ് അക്കാദമിയിലെ ഔദ്യോഗിക വാഹനം പോലീസുകാരുടെ ബന്ധുക്കള്‍ക്ക് പ്രത്യേക അനുമതിയോടെ മാത്രമേ ഉപയോഗിക്കാന്‍ കഴിയുവെന്നാണ് ചട്ടം. ഇവിടെ ചട്ടം പാലിച്ചില്ലെന്നു മാത്രമല്ല പ്രായപൂര്‍ത്തിയാകാത്ത ആള്‍ വാഹനം ഓടിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha