ആശാവര്‍ക്കര്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വക 'ബമ്പര്‍ ലോട്ടറി'. ആശവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവില്‍ ഒറ്റയടിക്ക് 1500 രൂപയുടെ വര്‍ധനവാണ് വരുത്തിയതായി കേന്ദ്ര സര്‍ക്കാര്‍...

ആശാവര്‍ക്കര്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വക 'ബമ്പര്‍ ലോട്ടറി'. ആശവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവില്‍ ഒറ്റയടിക്ക് 1500 രൂപയുടെ വര്‍ധനവാണ് വരുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ . ഇന്‍സെന്റീവ് 2000 രൂപയില്‍ നിന്ന് 3500 രൂപയായാണ് വര്‍ധിപ്പിച്ചത്.
എന്‍ കെ പ്രേമചന്ദ്രന്‍ എം പിയുടെ ചോദ്യത്തിനാണ് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയത്. മാര്‍ച്ച് 4 ലെ എന്‍ എച്ച് എം യോഗത്തില്‍ ആശവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാനായി തീരുമാനിച്ചതായാണ് കേന്ദ്രം അറിയിച്ചത്. ആശവര്‍ക്കര്‍മാരുടെ വിരമിക്കല്‍ ആനുകൂല്യം ഇരുപതിനായിരത്തില്‍ നിന്ന് അന്‍പതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കി.
https://www.facebook.com/Malayalivartha