ഇടത് കൈപ്പത്തി വെട്ടിമാറ്റിയത് ഗ്രാമത്തലവന്മാരുടെ നേതൃത്വത്തിലുള്ള നാട്ടുകൂട്ടം..? ചാമിയുടെ കൈ ബലം...

വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു അതിവിദഗ്ധമായി രക്ഷപ്പെട്ടെങ്കിലും, പിന്നീട് പിടിയിലായ ഗോവിന്ദചാമി... ജന്മനാ ഒറ്റക്കയ്യനല്ല അയാൾ... പിന്നിങ്ങനെ അയാൾ ഒറ്റക്കയ്യനായി മാറി..? നമുക്ക് വിശദമായി പരിശോധിക്കാം... തമിഴ്നാട്ടിൽ ഏറെ കേസുകളിൽപ്പെട്ട ഗോവിന്ദച്ചാമിക്ക് ഇടതു കൈപ്പത്തി നഷ്ടപ്പെട്ടത് അവിടുത്തെ നാട്ടുകൂട്ടത്തിൽ ഗ്രാമത്തലവന്മാർ വിധിച്ച ശിക്ഷയിലെന്ന് വിവരം ലഭിച്ചിരുന്നെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. എ. സുരേശൻ പറയുന്നു.
തമിഴ്നാട്ടിൽ സ്ത്രീയെ ക്രൂരമായി ഉപദ്രവിക്കുകയും മാല മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ ഗോവിന്ദച്ചാമി നാട്ടുകാരുടെ പിടിയിലായി. ഗോവിന്ദച്ചാമിയുടെ പേരിൽ സമാനമായ ഒട്ടേറെ പരാതികളുണ്ടായിരുന്നു. ഇടതു കൈപ്പത്തി വെട്ടിമാറ്റാനായിരുന്നു ഗ്രാമത്തലവന്മാരുടെ നേതൃത്വത്തിലുള്ള നാട്ടുകൂട്ടത്തിന്റെ തീരുമാനമെന്ന് സുരേശൻ പറഞ്ഞു. എന്നാൽ, സ്കൂട്ടറിന്റെ അറ്റകുറ്റപ്പണി നടത്തവേ കുടുങ്ങി നഷ്ടപ്പെട്ടുവെന്നായിരുന്നു ഗോവിന്ദച്ചാമി പറഞ്ഞിരുന്നത്...
https://www.facebook.com/Malayalivartha