ആരാധികയെ പീഡനത്തിനരയാക്കിയെന്ന് പരാതി; യൂട്യൂബർ ശാലു കിംഗ്സ് അറസ്റ്റിൽ

യൂട്യൂബർ ശാലു കിംഗ്സ് അറസ്റ്റിൽ. യൂട്യൂബറിന്റെ ആരാധികയായ പെൺകുട്ടിയെ വിദേശത്ത് വച്ച് പീഡിപ്പിച്ചു എന്നതിൻെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പ്രതിയെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ലുവന്‍സറായ കാസര്‍കോഡ് ആരിക്കാടി സ്വദേശിയായ ഷാലു കിങിനെ പോലീസ് തന്ത്രപരമായി പിടികൂടിയത് .
പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ കേസെടുത്ത വിവരം പോലീസ് ഷാലു കിങ്ങിനെ അറിയിച്ചെങ്കിലും ലൂക്കോട്ട് നോട്ടീസ് പുറപ്പെടുവിച്ചത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു.
പ്രതി ബാംഗ്ലൂരില്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ തന്നെ എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശാലു കിംഗ്സ് മീഡിയ, ശാലു കിംഗ്സ് വ്‌ളോഗ് എന്നീ യൂട്യൂബ് ചാനൽ നടത്തുന്ന മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്.
https://www.facebook.com/Malayalivartha


























