സംസ്ഥാനത്ത് ഈ മാസം 29 വരെ ശക്തമായ മഴ

സംസ്ഥാനത്ത് ഈ മാസം 29 വരെ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ തീരത്തോട് ചേര്‍ന്നുള്ള ന്യൂനമര്‍ദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലുമായി തീവ്രന്യൂനമര്‍ദവും സ്ഥിതിചെയ്യുന്നു.
ഇത് ഗംഗാതട പശ്ചിമ ബംഗാളിനും വടക്കന്‍ ഒഡിഷ, ജാര്‍ഖണ്ഡ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് പ്രവചനം.
അതേസമയം ഒറ്റപ്പെട്ടയിടങ്ങളില്‍ നാളെ വരെ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.
https://www.facebook.com/Malayalivartha