സാന്ദ്ര തോമസിന് പിന്തുണയുമായി എഴുത്തുകാരി കെ ആര്‍ മീര

സിനിമ നിര്‍മാതാക്കളുടെ സംഘടനയായ ഫെഫ്കയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സാന്ദ്ര തോമസിന് പിന്തുണയുമായി എഴുത്തുകാരി കെ ആര്‍ മീര രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മീര തന്റെ പിന്തുണ അറിയിച്ചത്. 'പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ വോട്ട് ഉണ്ടായിരുന്നെങ്കില്‍ എന്റെ വോട്ട് സാന്ദ്ര തോമസിന്' എന്നാണ് മീര കുറിച്ചത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സാന്ദ്ര തോമസ് പര്‍ദ ധരിച്ചാണ് എത്തിയത്. ഈ ചിത്രവും മീര പങ്കുവച്ചിട്ടുണ്ട്. അടുത്ത മാസം പതിനാലിനാണ് സംഘടനയിലെ തിരഞ്ഞെടുപ്പ്.ചിലരുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് ഇങ്ങനെ വസ്ത്രം ധരിച്ചതെന്ന് സാന്ദ്ര മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
'ഇപ്പോഴത്തെ ഭാരവാഹികള്‍ ഇരിക്കുന്ന ഈ അസോസിയേഷനില്‍, എന്റെ മുന്‍ അനുഭവത്തിന്റെ പേരില്‍ ഇവിടെ വരാന്‍ ഏറ്റവും യോജിച്ച വസ്ത്രം ഇതാണെന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെയൊരു വേഷത്തിലെത്തിയത്. പിന്നെ എന്റെ പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണ്. ഞാന്‍ ഗൗരവകരമായി ഒരു കാര്യം ആരോപിച്ചു. നാല് പേരെ പ്രതികളാക്കി കോടതി കുറ്റപത്യം സമര്‍പ്പിച്ചു. എന്നിട്ടും അവര്‍ ഇവിടെ ഭരണാധികാരികളായി തുടരുകയാണ്. മാത്രമല്ല അടുത്ത ടേമിലേക്ക് ഇവര്‍ തന്നെ പ്രസിഡന്റും സെക്രട്ടറിയുമൊക്കെയായി മത്സരിക്കുകയാണ്. എന്റെ പ്രതിഷേധത്തിന്റെ ഭാഗമാണ് ഈ വസ്ത്രധാരണം.
https://www.facebook.com/Malayalivartha